15
Nov 2024
Sun
ദേശീയ ദിനം പ്രമാണിച്ച് 174 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഉത്തരവിട്ട് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. ഞായറാഴ്ചയാണ് റോയല്‍ ഒമാന്‍ പോലീസ് ഇക്കാര്യം എക്‌സ് പ്ലാറ്റ്‌ഫോം വഴി അറിയിച്ചത്.
![]() |
|
മോചനം ലഭിക്കുന്നവരില്‍ ഒമാന്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടുന്നു. ഗുരുതരമല്ലാത്ത കേസുകളില്‍ തടവുശിക്ഷ അനുഭവിക്കുന്നവരെയാണ് ഭരണാധികാരി മോചിപ്പിക്കാന്‍ നിര്‍ദേശിച്ചത്.
തടവുകാരുടെ കുടുംബങ്ങളുടെ മാനസികപ്രയാസം കണക്കിലെടുത്തും തടവുകാര്‍ക്ക് പുതുജീവിതം തുടങ്ങാന്‍ അവസരം നല്‍കാനുമാണ് മോചനം സാധ്യമാക്കുന്നതെന്നെന്ന് ഭരണാധികാരി അറിയിച്ചു. നവംബര്‍ 18നാണ് ഒമാന്‍ 54ാമത് ദേശീയ ദിനം ആചരിക്കുന്നത്. ദേശീയദിനത്തോടനുബന്ധിച്ച് 20, 21 തീയതികളില്‍ പൊതു, സ്വകാര്യ മേഖലകളില്‍ പൊതു അവധിയാണ്.