01
Jan 2023
Wed
01 Jan 2023 Wed

വിദേശികളടക്കം 121 തടവുകാർക്ക് മോചനം നൽകി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്. സ്ഥാനാരോ​ഹണത്തിന്റെ മൂന്നാം വാർഷികദിനത്തിലാണ് തടവുകാർക്ക് സുൽത്താൻ കൂട്ടമോചനം അനുവദിച്ചത്.

മോചനം ലഭിക്കുന്നവരിൽ 57 തടവുകാരാണ് വിദേശികളെന്ന് ഒമാൻ പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം 229 തടവുകാരെയാണ് സുൽത്താൻ മോചിപ്പിച്ചത്. താരതമ്യേന ചെറിയ കുറ്റകൃത്യങ്ങൾ ചെയ്തവരെയാണ് ഇങ്ങനെ മോചിപ്പിക്കുക. തടവുകാരുടെ കുടുംബപശ്ചാത്തലങ്ങളടക്കമുള്ള കാര്യങ്ങളും മോചനത്തിനായി പരി​ഗണിക്കാറുണ്ട്.