27
Apr 2025
Fri
27 Apr 2025 Fri
Waqf bill

ന്യൂഡൽഹി: കേന്ദ്ര സർകാർ കൊണ്ടുവന്ന പുതിയ വഖ്ഫ് നിയമം ചോദ്യം ചെയ്യുന്ന ഡസൻ കണക്കിന് ഹരജികളിൽ അഞ്ചെണ്ണം മാത്രമായി ചുരുക്കി. ഇന്നലെ കേസിൽ വാദം കേൾക്കുന്നതിനിടെ ഇങ്ങനെ നൂറു കണക്കിന് ഹരജികൾ എല്ലാം കൾക്കാൻ കഴിയില്ലെന്നും അഞ്ചെണ്ണം മാത്രമേ കേൾക്കൂ എന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ഹരജിക്കരോട് തന്നെ തീരുമാനം എടുക്കാനും കോടതി ആവശ്യപ്പെട്ടു. ഇതോടെ ആണ് വിഷയത്തിൽ കേരളത്തിൽ നിന്ന് കക്ഷി ചേർന്ന മുസ്‌ലിം ലീഗ്, സമസ്ത ഉൾപെടെയുള്ളവർ പുറത്ത് ആയത്. ഇതോടെ ഇവരെല്ലാം കേസിൽ അപേക്ഷകർ മാത്രമായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>
Only Five petitions Supreme Court will hear against Waqf Act

Only Five petitions Supreme Court will hear against Waqf Act

കോടതി പരിഗണിക്കുന്ന അഞ്ച് ഹരജികൾ ഇവയാണ്:
1. അർഷാദ് മദനി v. യൂണിയൻ ഓഫ് ഇന്ത്യ – മദനി ഒരു ഇസ്ലാമിക പണ്ഡിതനും ദാറുൽ ഉലൂം ദിയോബന്ദിന്റെ നിലവിലെ പ്രിൻസിപ്പലുമാണ്.
2. മുഹമ്മദ് ജമീൽ മർച്ചന്റ് v. യൂണിയൻ ഓഫ് ഇന്ത്യ.
ഒരു സാമൂഹിക പ്രവർത്തകനാണ്.
3. മുഹമ്മദ് ഫസ്ലുറഹീം & അൻ. v. യൂണിയൻ ഓഫ് ഇന്ത്യ & മറ്റുള്ളവർ. – ഫസ്ലുറഹീം ഓൾ ഇന്ത്യ മുസ്ലീം പേഴ്‌സണൽ ലോ ബോർഡിന്റെ ജനറൽ സെക്രട്ടറിയാണ്.
4. ഷെയ്ഖ് നൂറുൽ ഹസ്സൻ v. യൂണിയൻ ഓഫ് ഇന്ത്യ & മറ്റുള്ളവർ. – മണിപ്പൂർ നാഷണൽ പീപ്പിൾസ് പാർട്ടി എം‌എൽ‌എ
5. അസദുദ്ദീൻ ഒവൈസി v. യൂണിയൻ ഓഫ് ഇന്ത്യ – ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എ‌ഐ‌എം‌ഐ‌എം) പ്രസിഡന്റും ഹൈദരാബാദിനെ പ്രതിനിധീകരിക്കുന്ന ലോക്‌സഭാംഗവുമാണ്.

അഭിഭാഷകൻ ഇജാസ് മഖ്ബൂൽ ആണ് ഹരജിക്കാരുടെ നോഡൽ കൗൺസൽ. അഭിഭാഷകൻ കാനു അഗർവാൾ ആണ് പ്രതിഭാഗം/സർക്കാർ എന്നിവരുടെ നോഡൽ കൗൺസൽ.
അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിനിനെ അപേക്ഷകരുടെ നോഡൽ കൗൺസിലായി നിയമിച്ചിട്ടുണ്ട്.

കേസിൽ ഇനി മെയ് അഞ്ചിനാണ് അടുത്ത വാദം കേൾക്കൽ. കേസിൽ കോടതി ഇന്നലെ ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു. പുതിയ നിയമനങ്ങള്‍ ഇപ്പോള്‍ പാടില്ലെന്നും കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. കേന്ദ്രത്തിന് മറുപടി നല്‍കാന്‍ ഏഴു ദിവസമാണ് കോടതി അനുവദിച്ചിരിക്കുന്നത്. അതുവരെ വഖഫ് സ്വത്തുക്കള്‍ ഡീനോട്ടിഫിക്കേഷന്‍ ചെയ്യാന്‍ പാടില്ലെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചു.

Only Five petitions Supreme Court will hear against Waqf Act