
അഹ്‌മദ് ശരീഫ് പി എഴുതുന്നു
![]() |
|
ഒറ്റയടിക്ക് ഓര്‍ക്കാപ്പുറത്ത് നേരത്തെ ഉണ്ടാക്കി വച്ച സിഎഎ വിജ്ഞാപനം പുറപ്പെടുവിക്കുക വഴി ബിജെപി അധികാരം നില നിര്‍ത്താന്‍ ഏത് പുല്‍ക്കൊടിത്തുമ്പും പിടിക്കും എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു. പാര്‍ട്ടികള്‍ പ്രതിഷേധിക്കുന്നുണ്ട്. പക്ഷെ ന്യൂനപക്ഷത്തിന്റെ ആശങ്ക അകറ്റാന്‍ ഇത് പര്യാപ്തമോ?
ഡല്‍ഹി ജെ എന്‍ യുവിലും ജാമിയ മില്ലിയ യൂനിവേഴ്‌സിറ്റിയിലും പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു എന്നത് മാത്രമാണ് ആശ്വാസം. എല്ലാ യൂനിവേഴ്‌സിറ്റികളിലും പ്രതിഷേധം ഉയര്‍ന്നാല്‍ മാത്രമേ രാജ്യത്ത് ഉയര്‍ന്ന ആശങ്കകള്‍ക്ക് പരിഹാരം ഉണ്ടാവു. മമത ബാനര്‍ജി തന്റെ ദൗത്യം ഒട്ടും വൈകാതെ നിര്‍വഹിച്ചു സമ്മതിക്കില്ല എന്ന് പറഞ്ഞു. പൗരത്വം ചോദ്യം ചെയ്യപ്പെടുന്ന ന്യുനപക്ഷങ്ങള്‍ ഉണരാന്‍ എത്ര കാലമെടുക്കും.
നാം വിചാരിക്കുന്നതിലും അതിവേഗം ഫാഷിസം കുതിച്ചു ചാടി വരികയാണ്. എതിര്‍പ്പുകളെ മറി കടക്കാന്‍ പണം വാരിക്കോരി എറിയുന്നു. അതിന് ലക്ഷക്കണക്കിന് കോടിയുടെ ഇലക്റ്ററല്‍ ബോണ്ട് വഴി കൈക്കലാക്കിയ പണം കൈയലുണ്ട്. അത് മൂടിവയ്ക്കാന്‍ എസ് ബി ഐ യുടെ കൂട്ടുമുണ്ട്.
പലവിധ ഉഡായിപ്പുകളിലൂടെ തിരഞ്ഞെടുപ്പ് ജയിക്കാന്‍ ശ്രമിക്കുന്ന മോദി ടീമിന്റെ പണി എളുപ്പമാക്കുന്നു പ്രതിപക്ഷവും മീഡിയകളും. പ്രതിപക്ഷം യോജിക്കാനോ ഒരുമിച്ച് ഇലക്ഷനെ നേരിടാനോ തയ്യാറല്ല. അധികാരം ബിജെപിക്ക് താലത്തില്‍ വച്ചുകൊടുക്കുന്ന പതിവ് തുടരുകയാണ് അവര്‍. മമതാ ബാനര്‍ജി ഒറ്റയ്ക്ക് മത്സരിച്ചു ജയിച്ചു കളയാം എന്ന് വിചാരിക്കുന്നു.
ദേശീയ തലത്തില്‍ ഇന്ത്യ മുന്നണിയുടെ മുഖമായ ആനി രാജ വയനാട്ടില്‍ തന്നെ വന്ന് രാഹുലിനോട് മത്സരിച്ചു നോര്‍ത്തില്‍ ബിജെപിക്ക് താങ്ങാവുന്നു. എന്നിട്ട് രാഹുലിന് ഇവിടെയല്ലാതെ വേറെ ഇടമില്ലേ എന്ന് തോക്കിലേക്ക് വെടിവയ്ക്കുന്നു. സിപിഐക്കും ഫാഷിസ്റ്റ് വിരോധത്തില്‍ ആത്മാര്‍ഥത ഇല്ല എന്ന് സാരം. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത പരിസ്ഥിതി സൃഷ്ടിക്കുന്നതില്‍ ബിജെപി ബഹുദൂരം അതിവേഗം മുന്നിലെത്തിയിരിക്കുന്നു.