ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ അവര്‍കള്‍ക്ക്
|
സര്‍
പ്രവാസി ക്ഷേമനിധി 60 കഴിഞ്ഞവര്‍ക്ക് ഏര്‍പ്പെടുത്തിയ പെന്‍ഷന്‍ ലഭിക്കാന്‍ ഓരോ വര്‍ഷവും ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിയമം പുനപരിശോധിക്കണമെന്നഭ്യര്‍ഥിക്കുന്നു. കേരളത്തിന്റെ പുറത്ത് ജീവിക്കുന്നവര്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയില്ല. കേരളത്തിലുള്ളവര്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍ എളുമല്ല എന്നതാണ് സത്യം.
പെന്‍ഷന്‍ ഇപ്പോള്‍ ലഭിക്കുന്നത് ബാങ്ക് വഴിയാണ് അത് കൊണ്ട് തന്നെ വര്‍ഷം വര്‍ഷം ലൈഫ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കി പ്രവാസികളെ സഹായിക്കണമെന്നഭ്യര്‍ഥിക്കുന്നു. ഞാന്‍ മരിച്ചിട്ടില്ലെന്ന് മറ്റൊരാളെ കൊണ്ട് സാക്ഷ്യപ്പെടുത്തുന്ന നിയമം ഈ കാലഘട്ടത്തില്‍ ഉചിതമാണോയെന്ന് പരിശോധിക്കേണ്ടതും നിയമം ഭേദഗതി ചെയ്യേണ്ടതുമാണെന്ന് അപേക്ഷിക്കുന്നു.
സ്‌നേഹപൂര്‍വം
പുന്നക്കന്‍ മുഹമ്മദലി ദുബയ്