ഇസ്മായില്‍ വെങ്ങശ്ശേരി
|
വാല്‍ പൊക്കുന്നത് കണ്ടാലറിയാം എന്തിനുള്ളതാണ് പുറപ്പാടെന്ന്. ‘ഞാന്‍ ഒറ്റയ്ക്കാണ്, എന്റെ കൂടെ ആരുമില്ലെന്നേ……’ സമാനമായ വാക്കുകള്‍ നാം പലപ്രാവശ്യം കേട്ടതാണ്. ‘വിശന്നിട്ട് ഒരു ട്രെയിന്‍ കത്തിച്ചതാണേ . ആരും പറഞ്ഞിട്ടല്ല. എന്റെ കൂടെ ആരുമില്ലെന്നേ’… മാര്‍ട്ടിന് എന്തൊരു ധൈര്യം. എന്തൊരാവേശം എല്ലാം സ്വയം ഏറ്റെടുക്കാന്‍. കാരണം അവനറിയാം, തനിക്ക് പിന്നില്‍ ആരാണെന്ന്.
മാര്‍ട്ടിന്‍ ഒറ്റയ്ക്കല്ല. സംഭവിച്ചത് ഒരു ഒറ്റപ്പെട്ട സംഭവുമല്ല. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. ശരിയായ ദിശയില്‍ അന്വേഷിച്ചാല്‍ അറിയാം കള്ളന്‍ കപ്പലില്‍ തന്നെയെന്ന്. കേരളത്തില്‍ ഒരു ബോംബ് പൊട്ടിയാല്‍ അതിന്റെ നേട്ടമാര്‍ക്കാണെന്ന് അറിയാത്തവരല്ല മലയാളികള്‍. പ്രത്യേകിച്ചും ഈ അവസരത്തില്‍. പക്ഷേ പലവുരു ശ്രമിച്ചു പരാജയപ്പെട്ടു.
സത്യത്തില്‍ ഒരു വെടിക്ക് ഒന്നിലേറെ ആശിച്ചാണ് ഇപ്രാവശ്യം ലക്ഷ്യം മാറ്റിപ്പിടിച്ചത്. അതാണ് പാവം യഹോവ സാക്ഷികളിലെത്തിച്ചത് എന്ന് തോന്നുന്നു.
‘തന്റെ പിന്നില്‍ ആരുമില്ല, ഞാന്‍ മാത്രം’ എന്ന് പ്രഥമ കുറ്റവാളി ആവര്‍ത്തിച്ചു വിളിച്ചു പറയുന്നത് ആ കൈകള്‍ ആരിലേക്കും നീളരുതെന്ന് കരുതിക്കൊണ്ടു തന്നെയാണ്. തന്നെ സംരക്ഷിക്കാന്‍ കഴിവുള്ളവര്‍ തന്നെയാണ് അവര്‍ എന്ന് അയാള്‍ക്കും അറിയാവുന്നത് കൊണ്ട് തന്നെ അയാള്‍ ഒരുങ്ങി ഇറങ്ങിയത്. അതാരെന്ന് അറിയുക തന്നെ വേണം. അന്വേഷണം ശക്തമാവണം. ഇനിയും ഈ തീക്കളി തുടര്‍ന്ന് കൂട….കേരളം കത്തിക്കാന്‍ ആര് തുനിഞ്ഞ് ഇറങ്ങിയാലും വിജയിക്കില്ല. അതിന് അനുവദിച്ചു കൂടാ…..