19
Sep 2024
Thu
19 Sep 2024 Thu
Lal Salam Sakhave write up about Sitaram Yechury

മസ്ഹർ എഴുതുന്നു

whatsapp ലാൽ സലാം സഖാവെ
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യൻ രാഷ്ട്രീയത്തിൽ വലതുപക്ഷം മേൽകൈ നേടുമ്പോഴെല്ലാം തിരുത്തൽ ശക്തിയായി ഇടതുപക്ഷം സജീവ സാനിധ്യം അറിയിക്കാറുണ്ട്. സ്വാതന്ത്ര്യാനന്തരം എസ് എ ഡാങ്കെ, അജയ്ഘോഷ് , ബി.ടി രണദിവെ സുന്ദരയ്യ, ബാസവ പുന്നയ്യ, ഇ.എം എസ് നമ്പൂതരിപ്പാട് അടക്കമുള്ളവർ സി.പി.ഐ / സി പി ഐ എം പാർട്ടിയിലൂടെ രാജ്യത്ത് ഇടതു ബദൽ മുന്നോട്ടു വെച്ചു. അതോടെപ്പം പാർലമെൻ്റിൽ നെഹ്റുവിനെ തിരുത്തി എ.കെ. ജിയും സഖാക്കളും ഉണർന്നിരുന്നു. നെഹ്റുവിനെതിരെ ലോഹ്യയും ജെപിയും സോഷ്യലിസ്റ്റുകളും തീർത്ത മഹാ പ്രതിരോധത്തിനൊപ്പം ചേർന്നായിരുന്നു ഇടതു പ്രതിരോധവും.

തുടർന്ന് അടിയന്തിരാവസ്ഥ കാലത്ത് സി പി ഐ അതിൻ്റെ ഓരം ചേർന്നു നിന്നപ്പോൾ ഇ.എം എസും ഹർകിഷൻ സിംഗ് സുർജിതും മറ്റും പാർട്ടിയുടെ ബാനറിൽ പ്രതിരോധം തീർത്തപ്പോൾ ജെ എൻ യു വിദ്യാർത്ഥിയായിരുന്ന സീതാറാം യെച്ചൂരി തെരുവിൽ ഇന്ദിരാഗാന്ധിയുടെ ഓട്ടോക്രസിക്കെതിരെ സർഗാത്മക പ്രതിരോധത്തിന് നേതൃത്വം നൽകി.

ഹിന്ദുത്വ ഫാഷിസ രാഷ്ട്രീയം അധികാരരൂപം പൂണ്ട് ഇന്ത്യയെ വിഴുങ്ങാൻ ഒരുങ്ങുന്നു എന്ന സൂചന കണ്ടു തുടങ്ങിയപ്പോൾ അതിനെ പിടിച്ചുനിർത്താൻ ഒരു സുർജിത് ഇടതപക്ഷത്ത് അവതരിച്ചിരുന്നു. ആ കാലത്തേയും മറികടന്ന് ഹിന്ദുത്വ ഫാഷിസം യഥാർത്ഥ അധികാരരൂപം പൂണ്ടപ്പോൾ അതിനെ എതിർക്കുന്ന ഐക്യനിരക്ക് പ്രത്യയശാസ്ത്ര ശാഠ്യങ്ങൾ മറ്റി വെച്ച് സകലരുടേയും തോളോടു ചേർന്ന് പ്രതിരോധിക്കാൻ അവതരിച്ച മാഹാ വിപ്ലവകാരിയായി ചരിത്രം യെച്ചൂരിയെ അട യാളപ്പെടുത്തും.

കമ്യൂണിസ്റ്റ് മാനവികതയുടെ ആൾരൂപമായി അതിൻ്റെ എല്ലാ ഡോഗ്മാറ്റിക് തടസ്സങ്ങളെയും ലഘൂകരിച്ച് ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുരൂപമായി പ്രായോഗികവത്കരിക്കാൻ കാലം സംഭാവന ചെയ്ത കമ്യൂണിസ്റ്റ് ഹ്യൂമനിസ്റ്റ് കൂടിയായിരുന്നു സഖാവ് യെച്ചൂരി.

1952 ആഗസ്റ്റ് 12-ന് തെലുഗു സംസാരിക്കുന്ന ആന്ധ്ര ബ്രാഹ്മണദമ്പതികളായ. സർവ്വേശ്വര സോമയാജുല യെച്ചൂരിയുടെയും കൽപ്പാക്കത്തിന്റെയും മകനായി മദ്രാസിൽ ജനിച്ചു. അച്ഛൻ ആന്ധ്രപ്രദേശ് റോഡ് ട്രാസ്പോർട്ട് കോർപ്പറേഷനിൽ എഞ്ചിനീയറായിരുന്നു. അമ്മ സർക്കാർ സർവീസിൽ ആയിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഡൽഹിയിൽ സെന്റ്‌ സ്റ്റീഫൻസ് കോളേജിൽ നിന്നും അദ്ദേഹം ഡിഗ്രി കരസ്ഥമാക്കി. 1975-ൽ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ നിന്നും ഇക്കണോമിക്സിൽ മാസ്റ്റർ ബിരുദം നേടി.

പത്രപ്രവർത്തകയായ സീമ ക്രിസ്റ്റിയാണ് യച്ചൂരിയുടെ ഇപ്പോഴത്തെ ഭാര്യ. പ്രശസ്ത വനിതാവകാശപ്രവർത്തക വീണ മജുംദാറിന്റെ പുത്രിയായിരുന്നു ആദ്യ ഭാര്യ. ആ വിവാഹത്തിൽ യച്ചൂരിക്ക് ഒരു മകനും മകളും ഉണ്ട്.യെച്ചൂരി-സീമ ദമ്പതികൾക്ക് ഒരു മകനുണ്ട്.

1974-ൽ എസ്.എഫ്.ഐയിൽ ചേർന്നു. ജെ എൻ യു വിലെ അദ്ദേഹത്തിന്റെ പഠനത്തിനിടയിൽ ആണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. അടിയന്തരാവസ്ഥക്കെതിരെ പ്രധിഷേധം ഉയർത്തിയതിനെ തുടർന്ന് ഡോക്ട്രേറ്റ് പൂർത്തിയാക്കുന്നതിനു മുന്നേ അറസ്റ്റിലായി. ജയിൽ മോചിതനായ ശേഷം വീണ്ടും പഠനം തുടർന്നു. അതെ കാലയളവിൽ മൂന്നു തവണ യച്ചൂരിയെ ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.

1978 ൽ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട യച്ചൂരി അതെ വർഷം തന്നെ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ടായി. 1985-ൽ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി 1992 മുതൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്. പാർട്ടി സെക്രട്ടറിയായി 2015 ൽ പാർട്ടി കോൺഗ്രസ് തിരഞ്ഞെടുത്തു.

പാർട്ടി മുഖപ്പത്രമായ പീപ്പിൾ ഡെമോക്രസിയുടെ എഡിറ്ററും കൂടി ആണ് യെച്ചൂരി. വാഗ്മിയും നയതന്ത്രജ്ഞനും ആയ യച്ചൂരി, നേപ്പാളിൽ മാവോയിസ്റ്റുകളെ ജനാധിപത്യത്തിന്റെ പാതയിലേക്ക് നയിക്കുന്നതിനായി ഒരു മധ്യസ്ഥൻ എന്ന നിലയിൽ നടത്തിയ ഇടപെടലുകൾ പ്രശംസാർഹമായിരുന്നു. നേപ്പാളിലെ പ്രമുഖ മാവോവാദി നേതാക്കളായ പ്രചണ്ഡ, ബാബുറാം ഭട്ടറായി തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു യെച്ചൂരിക്ക്.

ആഗോളവൽക്കരണ ഉദാര വൽക്കരണ നയങ്ങളുടെ പൊള്ളത്തരങ്ങൾ തുറന്നു കാണിക്കുന്ന നിരവധി രചനകൾ സീതാറാം യൊച്ചൂരി നടത്തിയിട്ടുണ്ട്. ‘ആഗോളവൽക്കരണ കാലത്തെ സോഷ്യലിസം’ എന്ന പുസ്തകം മികച്ച ഉദാഹരണമാണ്.

\