|
ന്യൂഡൽഹി: സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് എസ്. അബ്ദുൽ നസീർ ആന്ധ്രപ്രദേശ് ഗവർണർ. ജസ്റ്റിസ് നസീറിനെ ഗവർണറാക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി.
ഇന്ത്യയുടെ മതേതര മനസിന് തീരാക്കളങ്കമായ ബാബരി മസ്ജിദ് തകർത്ത ഭൂമി രാമക്ഷേത്ര നിർമ്മാണത്തിന് വിട്ടുകൊടുത്ത അയോധ്യ വിധി പുറപ്പെടുവിച്ച ഭരണഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് അബ്ദുൽ നസീർ കഴിഞ്ഞമാസമാണ് വിരമിച്ചത്. നോട്ടുനിരോധനം നിയമ വിധേയമോ എന്നത് പരിഗണിച്ച കേസിലും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും അഭിപ്രായ സ്വാതന്ത്ര്യ കേസിലും അഞ്ചംഗ ഭഭരണഘടനാ ബെഞ്ചിന് നേതൃത്വം നൽകി കേന്ദ്ര സർക്കാർ തീരുമാനങ്ങൾ അദ്ദേഹം അനുകൂലിച്ചിരുന്നു.
ഇസ്ലാമായിരിക്കെ അഞ്ചംഗ ബെഞ്ചിലെ മറ്റു ജഡ്ജിമാർക്കൊപ്പം നിന്ന് രാമക്ഷേത്രത്തിന് അനുകൂല വിധി പുറപ്പെടുവിച്ചതിന് ജസ്റ്റിസ് നസീറിനെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും സുപ്രീംകോടതിയുടെ ബാർ അസോസിയേഷനും പ്രശംസിച്ചിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





