ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 90 ലക്ഷം കടന്നു. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് പാർലമെന്റിൽ അറിയിച്ചതാണ് ഇക്കാര്യം. ധനകാര്യ സ്ഥാപനങ്ങൾ, ആരോഗ്യരംഗം, ഐടി, എൻജിനീയറിങ്, ബാങ്കിങ്, ശുചീകരണം, വീട്ടുജോലി, ഇലക്ട്രീഷ്യൻ, പ്ലംബർ തുടങ്ങി ജോലികളാണ് ഇവർ ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.
|
ജിസിസി രാജ്യങ്ങളിൽ ഇന്ത്യൻ തൊഴിൽ അന്വേഷകരുടെ പ്രിയപ്പെട്ട കേന്ദ്രം യുഎഇ ആണ്. ഇവിടെ 35.5 ലക്ഷത്തിലേറെ ഇന്ത്യക്കാരാണുള്ളത്. ഇതിനു ശേഷം സൗദിയാണ് ഇന്ത്യക്കാർ കൂടുതലുള്ള ജിസിസി രാജ്യം. സൗദിയിൽ 26.4 ലക്ഷം ഇന്ത്യക്കാരാണ് സൗദി അറേബ്യയിലുള്ളത്. കുവൈത്തിൽ 10 ലക്ഷത്തിലേറെ ഇന്ത്യക്കാരുണ്ട്. ഈ വർഷം ജൂൺ വരെ മാത്രം 180000 ഇന്ത്യക്കാർക്കാണ് വിദേശ കാര്യങ്ങളിലേക്ക് പോവാൻ ഇമിഗ്രേഷൻ അനുമതി നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.
ആറ് ഗള്‍ഫ് രാജ്യങ്ങളിലും സഞ്ചരിക്കാവുന്ന ജിസിസി ഗ്രാന്‍ഡ് ടൂര്‍സ് വിസ ഈ വര്‍ഷം അവസാനത്തോടെ
ജിസിസിയില്‍ 5ജി ഡൗണ്‍ലോഡ് അപ് ലോഡ് വേഗതയില്‍ ഖത്തര്‍ ഒന്നാമത്
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





