കൊച്ചി: വിദേശജോലി തട്ടിപ്പുകേസില്‍ അറസ്റ്റിലായ ടേക്ക് ഓഫ് ഓവർസീസ് എജ്യുക്കേഷനൽ കൺസൽറ്റൻസി ഉടമ കാർത്തിക പ്രദീപിന് ഡോക്ടർ ലൈസൻസില്ലെന്ന് പോലീസ് കണ്ടെത്തി. കാർത്തിക ഉക്രൈനിൽ പഠനം നടത്തിയെങ്കിലും ഇത് പൂർത്തിയാക്കിയതായോ കേരളത്തിൽ രജിസ്ട്രേഷനെടുത്തതായോ കണ്ടെത്താനായില്ല. ഡോക്ടർ ലൈസൻസ് വ്യാജം ആണെന്ന് കണ്ടെത്തിയതോടെ കാർത്തികയുടെ മൊഴികൾ പരിശോധിച്ചശേഷം തുടർനടപടികള്‍ സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു. കസ്റ്റഡി കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് കാർത്തികയെ ഇന്നലെ വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. കൂടുതൽ തെളിവുകൾ ലഭിക്കുന്നതോടെ കാർഥികയെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.
|

തൃശൂർ സ്വദേശിനി നൽകിയി പരാതിയില് വിശ്വാസവഞ്ചനയ്‌ക്കാണ് എറണാകുളം സെൻട്രൽ പോലീസ് കാർത്തികയെ അറസ്റ്റ് ചെയ്‌തത്. യുകെയ്നിൽ സോഷ്യൽ വർക്കറായി ജോലിനൽകാമെന്ന് പറഞ്ഞ് 5.23 ലക്ഷം രൂപയാണ് തൃശൂർ സ്വദേശിനിയിൽനിന്നു കാര്‍ത്തിക സ്വന്തമാക്കിയത്. കൊച്ചിയിൽ മാത്രം മുപ്പത് ലക്ഷത്തോളം രൂപയാണ് ഇവർ പലരിൽനിന്നായി വാങ്ങിയത്. ഇത്തരത്തിൽ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട് ജില്ലകളിലെ പോലീസ് സ്‌റ്റേഷനുകളിലും കാർത്തികയുടെ സ്ഥാപനത്തിനെതിരെ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസെടുത്തതോടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി കാർത്തിക മുങ്ങുകയായിരുന്നു. സ്ഥാപനത്തിന് ലൈസൻസില്ലെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കൊച്ചി സെൻട്രൽ സ്റ്റേഷൻ ഹൗസ് ഓഫിസർ അനീഷ് ജോൺ അറിയിച്ചു.
പ്രതി കാർത്തിക ഇൻസ്റ്റഗ്രാമിലും സജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ പതിമൂവായിരത്തിലേറെ ഫോളോവേഴ്സ് കാർത്തികയ്ക്കുണ്ട്. ഇവരുടെ റീല്‍സിനും വിഡിയോകള്‍ക്കുമെല്ലാം നല്ല കാഴ്ചക്കാരും ഉണ്ട്.
The police have discovered that Karthika Pradeep, the owner of Take Off Overseas Educational Consultancy, who was arrested in a foreign employment fraud case, does not have a doctor’s license.


