ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ബിജെപിയില്‍ ചേര്‍ന്ന പി സി ജോര്‍ജിനും മകന്‍ ഷോണ്‍ ജോര്‍ജിനും തിരിച്ചടിയായി സ്ഥാനാര്‍ഥി പ്രഖ്യാപനം. പത്തനംതിട്ട സീറ്റില്‍ കണ്ണുവച്ചിരുന്ന പി സി ജോര്‍ജിനേറ്റ കനത്ത പ്രഹരം കൂടിയായി എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിക്ക് ആ സ്ഥാനാര്‍ഥിത്വം ലഭിച്ചത്. ഈ അസ്വസ്ഥത പ്രകടമാക്കുന്ന പ്രസ്താവനയാണ് അനില്‍ ആന്റണിയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പി സി ജോര്‍ജ് നടത്തിയിരിക്കുന്നത്.(p c george against anil antony after lost expected ticket in election)
|
പത്തനംതിട്ടയിലെ ജനങ്ങള്‍ക്ക് അനില്‍ ആന്റണിയെ അറിയില്ലെന്നും സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തേണ്ട അവസ്ഥ ആണ് ഉള്ളതെന്നുമാണ് പി.സി ജോര്‍ജിന്റെ പ്രതികരണം. അനില്‍ ആന്റണിക്ക് കേരളവുമായി ഒരു ബന്ധവും ഇല്ലെന്നും കോണ്‍ഗ്രസില്‍ ആയിരുന്നപ്പോഴും ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെന്നും പി സി ജോര്‍ജ് പറയുന്നു.
ബിജെപി ഐകകണ്‌ഠ്യേന ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ഥിയാകാന്‍ തയ്യാറായിരുന്നുവെന്നും അങ്ങനെ ഒന്ന് ഉണ്ടായില്ലെന്നും പറഞ്ഞ പി സി ജോര്‍ജ് താ മത്സരിക്കുന്നതിനോട് പലര്‍ക്കും എതിര്‍പ്പ് ഉണ്ടായിരുന്നുവെന്നും വെളിപ്പെടുത്തി. ആരോടും പരാതിയില്ല, ഇനി അനില്‍ ആന്റണിയുടെ വിജയത്തിന് വേണ്ടിയാകും തന്റെ പ്രവര്‍ത്തനമെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ക്രിസ്ത്യന്‍ വോട്ടുകള്‍ ഏറെയുള്ള പത്തനംതിട്ടയില്‍ തനിക്ക് വോട്ട് പിടിക്കാനാവുമെന്ന അവകാശവാദം പി സി ജോര്‍ജിനുണ്ടായിരുന്നു. എന്നാല്‍ നിരന്തരം കാലുമാറുന്ന പി സി ജോര്‍ജിന്റെ നിലപാടില്ലായ്മയില്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടാവുകയും സീറ്റ് നല്‍കേണ്ടതില്ലെന്ന തങ്ങളുടെ നിലപാട് അവര്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതു കണക്കിലെടുത്താണ് ബിജെപി ദേശീയ നേതൃത്വം കേരളത്തിലെ 12 ഇടങ്ങളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. ദേശീയതലത്തില്‍ 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് ബിജെപി ഇന്നു പ്രഖ്യാപിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





