07
Sep 2024
Sat
07 Sep 2024 Sat
P V Anvar MLA will meet medias to reveal more

ഇന്ന് വൈകിട്ട് അഞ്ചിന് മാധ്യമങ്ങളെ കാണുമെന്ന് പി വി അന്‍വര്‍ എംഎല്‍എ. നിലമ്പൂര്‍ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ വച്ചാണ് പി വി അന്‍വര്‍ മാധ്യമങ്ങളെ കാണുക. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എഡിജിപി അജിത് കുമാറിനെതിരേയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരേയും അന്‍വര്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്‍വറിന്റെ എഫ്ബി പോസ്റ്റ് ഉണ്ടായിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി അദ്ദേഹത്തിന്റെ ചുമതല കൃത്യമായി നിര്‍വഹിക്കുന്നുണ്ടെന്നും ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിക്കേണ്ട ആവശ്യമില്ലെന്നുമാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യക്തമാക്കിയത്. ആരെങ്കിലും പ്രത്യേക താല്‍പര്യങ്ങളുടെ പുറത്ത് പരാതി കൊടുത്താല്‍ നടപടിയെടുക്കാന്‍ അല്ല പൊളിറ്റിക്കല്‍ സെക്രട്ടറിയെ അവിടെ ഇരുത്തിയിരിക്കുന്നത്. നിയമപരമായി മാത്രമാണ് പൊളിറ്റിക്കല്‍ സെക്രട്ടറി കാര്യങ്ങള്‍ നിര്‍വഹിക്കുക. ആ കാര്യം പി ശശി കൃത്യമായി നിര്‍വഹിക്കുന്നുണ്ടെന്ന് പിണറായി വിജയന്‍ പറയുകയുണ്ടായി.

സ്വര്‍ണക്കടത്തും കള്ളപ്പണവും തടയാന്‍ ശക്തമായ നടപടി പോലീസ് സ്വീകരിക്കുന്നുണ്ട്. അത് ഇനിയും തുടരും. സ്വര്‍ണക്കടത്തുകാരെ സഹായിക്കാനും പോലീസിനെ നിര്‍വീര്യമാക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്‍വര്‍ ഒരു ഇടതുപക്ഷ പ്രവര്‍ത്തകന് ചേര്‍ന്ന രീതിയിലല്ല പ്രവര്‍ത്തിച്ചത്. പരാതി ഉണ്ടെങ്കില്‍ അത് പാര്‍ട്ടിയുടെയോ മുഖ്യമന്ത്രിയുടെയോ ശ്രദ്ധയില്‍പ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, അന്‍വര്‍ അത് ആദ്യം മാധ്യമങ്ങളോട് വിളിച്ചു പറയുകയാണ് ചെയ്തതെന്നും പിണറായി വിജയന്‍ പറഞ്ഞു.

തൃശൂര്‍ പൂരം കലക്കാന്‍ ശ്രമിച്ചത് ആരെന്നത് സംബന്ധിച്ച് അന്വേഷണം പുരോഗിമിക്കുന്നുണ്ട്. അതിന്റെ റിപോര്‍ട്ട് ലഭിക്കാന്‍ വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ മാസം 24ന് റിപോര്‍ട്ട് നല്‍കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഇപ്പോള്‍ നടപടിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അജിത് കുമാറിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളെപ്പറ്റി അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം നടപടി ആവശ്യമെങ്കില്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഒരുതരത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചയക്കും ഒരു പൊലീസ് ഉദ്യോസ്ഥനെയും നിയോഗിക്കുന്ന പതിവ് തങ്ങള്‍ക്കില്ലെന്ന് മുഖ്യമന്ത്രി വിശദമാക്കി.

എഡിജിപിയ്ക്കെതിരെ അന്വേഷണം നടക്കട്ടെയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. സാധാരണഗതിയില്‍ ഒരു പരാതി തന്നാല്‍ അത് അന്വേഷിച്ചു നടപടിയെടുക്കുന്നതാണ് സാധാരണ നില. സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ തന്നെ പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയോഗിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക