15
Jan 2025
Mon
പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു. രാവിലെ 9ന് തിരുവനന്തപുരത്ത് നിയമസഭ മന്ദിരത്തിലെത്തി സ്പീക്കര്‍ എ എന്‍ ഷംസീറിന് അന്‍വര്‍ രാജിക്കത്ത് കൈമാറി. സ്വതന്ത്ര എംഎല്‍എക്ക് മറ്റു പാര്‍ട്ടിയില്‍ അംഗത്വം എടുക്കുന്നതിനുള്ള നിയമ തടസ്സം കണക്കിലെടുത്ത് അയോഗ്യത ഏര്‍പ്പെടുത്തുന്നതിന് തടയിടാനാണ് അന്‍വര്‍ രാജി വച്ചത്. കഴിഞ്ഞദിവസമാണ് അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വം എടുത്തത്.
![]() |
|
അയോഗ്യത വന്നാല്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പിലും മത്സരിക്കാനാവില്ല. ഇടതു പിന്തുണയോടെ നിലമ്പൂരില്‍ നിന്ന് നിയമസഭയിലെത്തിയ പി വി അന്‍വര്‍ അടുത്തിടെയാണ് ഗുരുതര ആരോപണങ്ങളുയര്‍ത്തി എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ചത്.