21
Sep 2022
Fri
21 Sep 2022 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റെയിൽവേ ട്രാക്കിൽവീണ ഫോണെടുക്കാൻ ഇറങ്ങിയ പഞ്ചായത്ത് മെംബറും രക്ഷപ്പെടുത്താൻ ശ്രമിച്ച യുവതിയും ട്രെയിനിടിച്ചു മരിച്ചു. കൊല്ലം ചെങ്കോട്ട ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ ആണ് സംഭവം.

 

വിളക്കുടി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിൽ രണ്ടാം വാർഡ് അംഗവുമായ കുന്നിക്കോട് നദീറ മൻസിൽ (തണൽ) എം റഹീംകുട്ടി (59), ആവണീശ്വരം കാവൽപുര പ്ലാമൂട് കീഴ്ച്ചിറ പുത്തൻ വീട് ഷാഹുൽ ഹമീദിന്റെ മകൾ സജീന (40) എന്നിവരാണ് മരിച്ചത്. 

 

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയായിരുന്നു അപകടം. ഇരുവരും കൊല്ലത്തേക്ക് പോകാൻ തീവണ്ടി കാത്ത് നിൽക്കവെയാണ് റഹീംകുട്ടിയുടെ മൊബൈൽഫോൺ പോക്കറ്റിൽനിന്ന് ട്രാക്കിലേക്ക് വീണത്.

 

മൊബൈൽഫോണെടുക്കാൻ റഹീംകുട്ടി ട്രാക്കിലേക്ക് ഇറങ്ങിയപ്പോഴേക്കും ഈ ട്രാക്കിലൂടെ ചെങ്കോട്ട കൊല്ലം സ്പെഷ്യൽ തീവണ്ടി കടന്നുവന്നു. ഉടൻതന്നെ സജീന റഹീംകുട്ടിയെ ട്രാക്കിൽനിന്നു  പ്ലാറ്റ്ഫോമിലേക്ക് വലിച്ചുകയറ്റാൻ ശ്രമിച്ചു. എന്നാൽ ഇരുവരും തീവണ്ടിക്ക് മുന്നിൽപ്പെടുകയുമായിരുന്നു. തീവണ്ടിയിടിച്ച സജീന തൽക്ഷണം മരിച്ചു. കാലുകൾ അറ്റുപോയ റഹീംകുട്ടിയെ കൊട്ടാരക്കര സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.