വഡോദര: പാനി പൂരി മൂലം മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. കഴിഞ്ഞ ദിവസം ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. കൊടുത്ത കാശിനുള്ള പാനിപൂരി ലഭിച്ചില്ലെന്ന് പറഞ്ഞ് ഒരു യുവതി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതാണ് ഗതാഗതക്കുരുക്കുണ്ടാക്കിയത്.
|
20 രൂപയ്ക്ക് 6 പൂരികളാണ് യുവതി പ്രതീക്ഷിച്ചത്. എന്നാല്‍ കച്ചവടക്കാരന്‍ നാലെണ്ണമാണ് നല്‍കിയത്. ഇതില്‍ പ്രകോപിതയായ യുവതി ബാക്കിയുള്ള രണ്ട് പാനി പൂരികള്‍ നല്‍കണമെന്ന് പറഞ്ഞ് റോഡില്‍ കുത്തിയിരിക്കുകയായിരുന്നു. രണ്ടെണ്ണം നല്‍കിയാല്‍ മാത്രമേ അവിടെ നിന്നും എഴുന്നേല്‍ക്കൂവെന്ന വാശിയിലായിരുന്നു യുവതി.
വിചിത്ര സമരം കണ്ട് നാട്ടുകാരെല്ലാം ചുറ്റും കൂടി. പലരും ഈ കാഴ്ച ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. ഗതാഗത കുരുക്ക് അനുഭവപ്പെട്ടതോടെ പൊലീസ് സ്ഥലത്തെത്തി യുവതിയെ മാറ്റാന്‍ ശ്രമിച്ചു. എന്നാല്‍, 20 രൂപയ്ക്ക് ആറ് പൂരികള്‍ തന്നെ ലഭിക്കണം എന്ന നിലപാടിലായിരുന്നു യുവതി. പക്ഷെ ഉദ്യോഗസ്ഥര്‍ അവരെ ബലമായി സ്ഥലത്തു നിന്നും മാറ്റുകയായിരുന്നു. ആവശ്യപ്പെട്ട രണ്ടു പൂരികള്‍ ലഭിച്ചോ എന്ന കാര്യം വ്യക്തമല്ല.
യുവതിയുടെ പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ”ഇതിനെയാണ് അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം എന്നു വിളിക്കുന്നത്” ഒരാള്‍ കമന്റ് ചെയ്തു. ‘സ്ത്രീകള്‍ക്ക് പാനി പൂരിയുമായുള്ള ആഴത്തിലുള്ള ബന്ധം എല്ലാവര്‍ക്കുമറിയാം’ മറ്റൊരു ഉപയോക്താവ് കുറിച്ചു. 20 രൂപക്ക് 6 പാനി പൂരികള്‍ ഉണ്ടായിരിക്കണമെന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കാണമെന്നായിരുന്നു മറ്റൊരാളുടെ ആവശ്യം.





