കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മുഖ്യ ആസൂത്രണം നടത്തിയ ഡിവൈഎഫ്‌ഐ നേതാവ് പിടിയില്‍. ഡിവൈഎഫ്‌ഐ കുന്നോത്ത്പറമ്പ് യൂനിറ്റ് സെക്രട്ടറി ഷിജാലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അക്ഷയ് എന്നയാളും ഇയാള്‍ക്കൊപ്പം പിടിയിലായി. ഉദുമല്‍പേട്ടയില്‍നിന്നാണ് രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ( Panoor blast: dyfi leader arrested )
|
കഴിഞ്ഞ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് നിര്‍മാണത്തിനിടെ സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ഷെറില്‍ എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൈപ്പത്തി തകര്‍ന്ന വിനീഷ് വലിയപറമ്പത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. വിനീഷും മരിച്ച ഷെറിനും സി.പി.എം പ്രവര്‍ത്തകരാണ്. വിനീഷിന്റെ വീടിന്റെ അടുത്തുള്ള കട്ടക്കളത്തില്‍വെച്ചാണ് സ്‌ഫോടനമുണ്ടായത്.
സംഭവത്തില്‍ അറസ്റ്റിലായ അമല്‍ ബാബുവും ഡി.വൈ.എഫ്.ഐ ഭാരവാഹിയാണ്. അതേസമയം പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അശ്വന്ത്, വിനോദ് എന്നിവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.


