26
Dec 2025
Sun
26 Dec 2025 Sun
paraglider accident in Bir bill kills pilot

ചിമാചല്‍ പ്രദേശിലെ കാംഗ്ര ജില്ലയിലെ ബിര്‍ ബില്ലിങ്ങില്‍ പാരാഗ്ലൈഡര്‍ തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന വിനോദസഞ്ചാരിക്ക് പരിക്ക്. വെള്ളിയാഴ്ചയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിചയസമ്പന്നനായിരുന്നു പൈലറ്റെന്നും പാരാഗ്ലൈഡറിനുണ്ടായ തകരാറാണ് അപകടകാരണമെന്നുമാണ് വിശദീകരണം. അപകടത്തെ തുടര്‍ന്ന് അന്നേദിവസത്തേക്ക് പാരാഗ്ലൈഡിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു.
മാണ്ടി ജില്ലക്കാരനായ മോഹന്‍ സിങ് ആണ് മരിച്ച പൈലറ്റ്.

പറക്കലിനിടെ പാരാഗ്ലൈഡിങ് റോഡിലേക്ക് അതിവേഗം വീഴുകയും. പരിക്കേറ്റ പൈലറ്റിനെയും വിനോദസഞ്ചാരിയെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പൈലറ്റ് ഇതിനു മുമ്പു തന്നെ മരിച്ചിരുന്നു.

ALSO READ: മറ്റത്തൂരില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയ പഞ്ചായത്ത് അംഗങ്ങളെ പുറത്താക്കി കോണ്‍ഗ്രസ്