28
Apr 2025
Tue
28 Apr 2025 Tue
Indigo flight

മുംബൈ: മുംബൈയില്‍ നിന്ന് പുറപ്പെട്ട വിമാനം യാത്രക്കാരി മരിച്ചതിനെ തുടര്‍ന്ന് ഔറംഗബാദ് ഛത്രപതി സാംഭാജി നഗര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. (Passenger dies in mid-air; IndiGo flight makes emergency landing ) വരാണസിയിലേക്കു പോവുകയായിരുന്ന വിമാനത്തിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മിര്‍സാപൂരില്‍ നിന്നുള്ള സുശീല ദേവി(89) ആണ് മരിച്ചത്. 6ഇ-5028 വിമാനം മുംബൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ഉടനെ വയോധികയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. സ്ഥിതി വഷളായതോടെയാണ് മെഡിക്കല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് തൊട്ടടുത്ത വിമാനത്താവളത്തില്‍ ഇറക്കിയത്.

ഞായറാഴ്ച്ച രാത്രി 10 മണിയോടെയാണ് വിമാനം ഛത്രപതി സാംഭാജി നഗര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. വിമാനം നിലത്തിറങ്ങിയ ഉടന്‍ അടിയന്തര വൈദ്യസേവനം നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.

തിങ്കളാഴ്ച്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഇന്‍ഡിഗോ ഇക്കാര്യം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഛത്രപതി സാംഭാജി നഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. നടപടിക്രമങ്ങള്‍ക്കു ശേഷം വിമാനം വാരണാസിയിലേക്കു യാത്ര തുടര്‍ന്നു.