15
Oct 2024
Sat
മസ്‌കത്ത്: മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍നിന്നുള്ള പാസ്‌പോര്‍ട്ട് സേവനങ്ങള്‍ തിങ്കളാഴ്ച വൈകീട്ടുവരെ തടസ്സപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.(Passport services will be disrupted at the Indian Embassy in Muscat) ഓണ്‍ലൈന്‍ പാസ്പോര്‍ട്ട് സേവാപോര്‍ട്ടില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിന്റെ ഭാഗമായാണ് തടസ്സം.
![]() |
|
പാസ്പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ,പൊലീസ് ക്ലിയറന്‍സ് സേവനങ്ങള്‍ എന്നിവയാണ് താത്കാലികമായി നിര്‍ത്തിവെച്ചിട്ടുള്ളത്. ശനിയാഴ്ച വൈകീട്ട് 5.30 മുതല്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 4.30വരെ സേവനങ്ങള്‍ ലഭിക്കില്ല.
എന്നാല്‍, ബി.എല്‍.എസ് സെന്ററിലെ കോണ്‍സുലാര്‍, വിസ സേവനങ്ങള്‍ക്ക് തടസമുണ്ടാകില്ലെന്നും മസ്‌കത്ത് ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു.