07
Jan 2024
Tue
07 Jan 2024 Tue

ഒട്ടേറെ രാഷ്ട്രീയ പരീക്ഷണങ്ങൾക്കൊടുവിൽ പി സി ജോർജ് കറങ്ങിത്തിരിഞ്ഞ് ബിജെപിയിലേക്ക്. ജ­​ന​പ­​ക്ഷം പാ​ർ​ട്ടി പി­​രി­​ച്ചു­​വി­​ട്ട് പി.​സി.​ജോ​ർജ് ബിജെപിയിൽ ചേരുന്നതിന് പി സി ജോർജ് ഇന്ന് ഉച്ചയ്ക്ക് ശേ­​ഷം ഡ​ൽ­​ഹി­​യി​ൽ പാർട്ടി ദേശീയ നേതൃത്വവുമായി ച​ർ­​ച്ച ന­​ട­​ത്തും. മ­​ക­​നും ജി​ല്ലാ പ­​ഞ്ചാ​യ­​ത്ത് അം­​ഗ­​വു​മാ​യ ഷോ​ൺ ജോ​ർ​ജും പി സി ​ജോ​ർ­​ജി­​ന് ഒ­​പ്പം ഡൽഹിയിലെത്തിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒ­​രു വ​ർ­​ഷ­​മാ­​യി ബി­​ജെ­​പി­​യു­​മാ­​യി സ­​ഹ­​ക­​രി­​ച്ച് മു­​ന്നോ­​ട്ട് പോരുന്ന­​തി­​നി­​ടെ­​യാ­​ണ് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിൽ ചേ­​രാ­​നു­​ള്ള തീരുമാനത്തിലേക്ക് പി സി ജോർജ് എത്തിയത്. യുഡിഎഫിലും എൽഡിഎഫിലും മുമ്പ് നിലയുറപ്പിച്ചിരുന്ന പി സി ജോർജ് ജനപക്ഷം പാർട്ടിയുമായി മുന്നോട്ടുപോവാൻ ശ്രമിച്ചെങ്കിലും സ്വദേശമായ ഈരാട്ടുപേട്ടയിൽ പോലും വൻ തിരിച്ചടിയാണ് ലഭിച്ചത്. പി സി ജോർജിന്റെ മുസ് ലിം വിരുദ്ധ പ്രസ്താവനകൾക്കെതിരേ വ്യാപക പ്രതിഷേധങ്ങളും ഈരാറ്റുപേട്ടയിൽ നിന്നുണ്ടായി.

തുടർന്ന് ജ­​ന​പ­​ക്ഷത്തെ എ​ൻ​ഡി­​എ മു­​ന്ന­​ണി­​യി​ൽ എ­​ത്തി­​ക്കാൻ പി സി ജോർജ് ശ്രമിച്ചെങ്കിലും ബിജെപി സംസ്ഥാന നേതൃത്വം അടക്കം നീക്കത്തെ എതിർത്തു. തുടർന്നാണ് ബിജെപിയിൽ അം​ഗത്വമെടുക്കാനുള്ള നീക്കം പി സി ജോർജ് സജീവമാക്കിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക