02
Jul 2026
Thu
02 Jul 2026 Thu
Petrolium minister Hardeep Singh Puri about oil price

എണ്ണവില ഉടനെ കുറയില്ലെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. നിലവിലുള്ള എണ്ണ ശേഖരം വിറ്റു തീരുന്നതുവരെ എണ്ണ വില കുറയില്ലെന്നാണ് മന്ത്രിയുടെ പറഞ്ഞത്. നിലവില്‍ എണ്ണക്കമ്പനികളുടെ കൈവശമുള്ളത് രണ്ടര മാസം മുന്‍പ് വാങ്ങിയ ശേഖരമാണ്. ക്രൂഡ് ഓയില്‍ വില വന്‍തോതില്‍ ഉയര്‍ന്ന സമയത്താണ് വാങ്ങിയത്. ഏറ്റവും പ്രയാസകരമായ ഘട്ടത്തിലും മതിയായ എണ്ണ ശേഖരം ഉണ്ടായിരുന്നുവെന്ന് പെട്രോളിയം മന്ത്രി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

60 ദിവസത്തെ ശേഖരം ഉണ്ടായിരുന്നു. വിതരണ സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിച്ചതാണ് സഹായിച്ചത് എന്ന് ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി. പശ്ചിമേഷ്യന്‍ പ്രതിസന്ധി അതിന്റെ ഉച്ചസ്ഥായിയില്‍ നിന്ന സമയത്ത് ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയ അസംസ്‌കൃത എണ്ണയാണ് എണ്ണ വിപണന കമ്പനികള്‍ ഇപ്പോഴും സംസ്‌കരിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവ് ഇതുവരെ ചില്ലറ വില്‍പന വിലയില്‍ പ്രതിഫലിക്കാത്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ അയവുവന്നതോടെ ഹോര്‍മുസ് വഴിയുള്ള ചരക്ക് നീക്കം പൂര്‍വസ്ഥിതിയിലേക്ക് വരികയും ക്രൂഡോയില്‍ വിലയില്‍ വന്‍തോതില്‍ കുറവുണ്ടാവുകയും ചെയ്തിട്ടും ഇന്ത്യയില്‍ എണ്ണവില കുറയ്ക്കാത്തതിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് എണ്ണവിലയില്‍ ഉടനെയൊരു കുറവുണ്ടാവുകയില്ലെന്ന സൂചന മന്ത്രി നല്‍കിയിരിക്കുന്നത്.

ALSO READ: 11കാരിയെ പീഡിപ്പിച്ച റിട്ട എസ്‌ഐ അറസ്റ്റില്‍