അയല്‍രാജ്യങ്ങളില്‍ നിന്ന് ആയുധങ്ങള്‍ ശേഖരിക്കാനും പ്രവര്‍ത്തകര്‍ക്ക് ആയുധപരിശീലനം നല്‍കാനും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) ശ്രമിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഡല്‍ഹി കോടതിയെ അറിയിച്ചു. 20 പി.എഫ്.ഐ നേതാക്കള്‍ക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട വാദത്തിനിടെ എന്‍.ഐ.എ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
|
ശനിയാഴ്ച സ്‌പെഷ്യല്‍ ജഡ്ജി (എന്‍.ഐ.എ) പ്രശാന്ത് ശര്‍മ്മയ്ക്ക് മുന്‍പാകെയായിരുന്നു വാദം നടന്നത്. ഇന്‍-ക്യാമറ (രഹസ്യമായി) നടന്ന കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതിയുണ്ടായിരുന്നില്ല.
കോടതിക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ എന്‍.ഐ.എ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാഹുല്‍ ത്യാഗി പറഞ്ഞ പ്രധാന കാര്യങ്ങള്‍ ഇവയാണ്:
അയല്‍രാജ്യങ്ങളില്‍ നിന്ന് ആയുധങ്ങള്‍ എത്തിക്കാനും പ്രവര്‍ത്തകര്‍ക്ക് അവ ഉപയോഗിക്കാന്‍ പരിശീലനം നല്‍കാനും പി.എഫ്.ഐ ലക്ഷ്യമിട്ടിരുന്നു. യുദ്ധതന്ത്രങ്ങള്‍ പഠിക്കുന്നതിനായി പ്രവര്‍ത്തകരെ സിറിയയിലേക്ക് അയച്ചിരുന്നതായും എന്‍.ഐ.എ ആരോപിച്ചു. ഇന്ത്യയില്‍ ഇവ നടപ്പിലാക്കുകയായിരുന്നു ലക്ഷ്യം.
ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി നേതാക്കളുടെ പട്ടിക തയ്യാറാക്കി അവരെ നിരീക്ഷിക്കാന്‍ പ്രത്യേക കൊലപാതക സംഘങ്ങളെ ഇവര്‍ രൂപീകരിച്ചതായും രാഹുല്‍ ത്യാഗി ആരോപിച്ചു.
ALSO READ: ഇനി ആ ‘ശങ്ക’ വേണ്ട; പബ്ലിക് ടോയ്‌ലറ്റുകള്‍ കണ്ടെത്താന്‍ ക്ലൂ ആപ്പ്
മുസ്ലീം യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുക, ഇന്ത്യയില്‍ ഖിലാഫത്തും ശരിയത്ത് നിയമവും സ്ഥാപിക്കുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യമെന്നും പ്രോസിക്യൂട്ടര്‍ ആരോപിച്ചു. ഇന്ത്യക്കെതിരെ ‘ജിഹാദ്’ നടത്തുന്നതിനായി ഫണ്ട് ശേഖരിക്കുകയും പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും കോടതിയെ അറിയിച്ചതായി രാഹുല്‍ ത്യാഗി പറഞ്ഞു. എന്നാല്‍, ഇതിനുള്ള തെളിവുകളെ കുറിച്ച് വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
തുടര്‍നടപടികള്‍ക്കായി കേ ഡിസംബര്‍ 23-ലേക്ക് മാറ്റി. ഭീകര ബന്ധം ആരോപിച്ച് 2022 സെപ്റ്റംബറിലാണ് ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പി.എഫ്.ഐയെയും അനുബന്ധ സംഘടനകളെയും അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചത്.





