24
Jul 2025
Tue
24 Jul 2025 Tue
Delhi High Court directs ED to Submit written submissions within 15 days over PFI plea

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനം ശരിവച്ചുകൊണ്ടുള്ള ട്രിബ്യൂണല്‍ ഉത്തരവിനെതിരേ സമര്‍പ്പിച്ച ഹരജി നിലനില്‍ക്കില്ലെന്ന് കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. (PFI’s plea against ban not maintainable: Centre)  ഹൈക്കോടതിക്ക് ട്രിബ്യൂണലിന് നിര്‍ദേശം നല്‍കാനുള്ള അധികാരമില്ലെന്നും കേന്ദ്രം അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യായ, ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.
യുഎപിഎ ട്രിബ്യൂണലിന് നേതൃത്വം നല്‍കുന്നത് ഡല്‍ഹി ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയാണെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു അറിയിച്ചു. അതുകൊണ്ട് തന്നെ ഭരണഘനയുടെ 226ആം അനുഛേദപ്രകാരം ഉത്തരവില്‍ മാറ്റം വരുത്താന്‍ ഹൈക്കോടതിക്കാവില്ല. ഹരജിക്കാര്‍ക്ക് സുപ്രിംകോടതിയെ സമീപിക്കുക മാത്രമാണ് വഴിയെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.

ALSO READ: വിവാഹ നിശ്ചയത്തിന് അണിയിച്ച വള കാക്ക കൊത്തിക്കൊണ്ടു പോയി; മൂന്ന് വര്‍ഷത്തിന് ശേഷം കാക്ക കൂട്ടില്‍ നിന്ന് തിരിച്ചുകിട്ടി

എന്നാല്‍, 226ആം അനുഛേദപ്രകാരം ഹരജി നിലനില്‍ക്കുന്നതാണെന്ന് പോപ്പുലര്‍ ഫ്രണ്ട് അഭിഭാഷകന്‍ സത്യകം വാദിച്ചു. യുഎപിഎ ട്രിബ്യൂണലിനെതിരായ പുനപ്പരിശോധനാ ഹരജി നിലനില്‍ക്കുമെന്ന് 2024 ഒക്ടോബറില്‍ ജസ്റ്റിസ് പ്രതിഭാ എം സിങ്, അമിത് ശര്‍മ എന്നിവരുള്‍പ്പെട്ട ബെഞ്ച് നല്‍കിയ ഉത്തരവ് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാദം കേള്‍ക്കലിനായി കേസ് ആഗസ്ത് 7ലേക്ക് മാറ്റി.

2022 സപ്തംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്. ഈ നിരോധനം 2023 മാര്‍ച്ച് 21ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ദിനേശ് കുമാര്‍ ശര്‍മ അധ്യക്ഷനായ യുഎപിഎ ട്രിബ്യൂണല്‍ ശരിവച്ചിരുന്നു.

2023 നവംബറില്‍ ഇതിനെതിരേ പോപ്പുലര്‍ ഫ്രണ്ട് സുപ്രിം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ആദ്യം ഹൈക്കോടതിയിലാണ് ഹരജി നല്‍കേണ്ടതെന്നറിയിച്ച് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല ത്രിവേദി എന്നിവരുള്‍പ്പെട്ട ബെഞ്ച് ഇത് തള്ളുകയായിരുന്നു. എന്നാല്‍, വിഷയത്തില്‍ ഇതുവരെ കോടതി ഔപചാരിക നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ല.