21
Sep 2022
Sat
21 Sep 2022 Sat

വിമാനത്താവളത്തിൽ നിന്ന് തട്ടിയെടുത്ത ചെറുവിമാനം ന​ഗരത്തിൽ ഇടിച്ചിറക്കുമെന്ന് ഭീഷണിയുമായി പൈലറ്റ്. യുഎസിലെ ടുപേലോയിലെ വാൾമാർട്ട് സ്റ്റോറില് വിമാനം ഇടിച്ചിറക്കുമെന്നാണ് പൈലറ്റ് ഭീഷണി മുഴക്കിയത്. ഇതോടെ പൊലീസ് ഇവിടെയും സമീപകെട്ടിടങ്ങളിലും ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

29കാരനായ പൈലറ്റാണ് ടുപേലോ വിമാനത്താവളത്തിൽ നിന്ന് 9 പേർക്ക് സഞ്ചരിക്കാവുന്ന ചെറുവിമാനം തട്ടിയെടുത്തത്. ഇരട്ട എൻജിനുകളോടു കൂടിയ ബീച്ച്ക്രാഫ്റ്റ് കിങ് എയർ 90 ആണ് പൈലറ്റ് ന​ഗരത്തിൽ ഇടിച്ചിറക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

 

പൊലീസിനു പുറമേ, ആംബുലൻസുകളും അ​ഗ്നിശമന സേനയും ന​ഗരത്തിൽ എത്തിയിട്ടുണ്ട്. പൈലറ്റിനെ അനുനയിപ്പിച്ച് വിമാനം താഴെയിറക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.