22
Aug 2022
Fri
22 Aug 2022 Fri

വിമാനം ലാൻഡ് ചെയ്യിക്കേണ്ട സമയത്ത് പൈലറ്റുമാർ രണ്ടുപേരും ​ഗാഡനിദ്രയിൽ. 37000 അടി ഉയരെ വിമാനം പറക്കുമ്പോഴായിരുന്നു പൈലറ്റുമാർ ഉറങ്ങിപ്പോയത്. വിമാനം വിമാനത്താവളത്തിനു സമീപമെത്തുകയും എന്നാൽ ലാൻഡ് ചെയ്യാനുള്ള ഒരുക്കങ്ങളൊന്നും നടത്താതെ വന്നതോടെ എയർട്രാഫിക് കൺട്രോളിൽ നിന്ന് അപായ അറിയിപ്പുണ്ടായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

എന്നാൽ എയർട്രാഫിക് കൺട്രോളിന്റെ സന്ദേശങ്ങളോട് പൈലറ്റുമാർ പ്രതികരിച്ചില്ല. ഓട്ടോപൈലറ്റ് സംവിധാനത്തിലായിരുന്നു ഈ സമയം വിമാനം പറന്നിരുന്നത്. സുദാനിലെ ഖാർത്തൂമിൽ നിന്ന് ഇത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബയിലേക്കു പോവുകയായിരുന്നു വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. 

 

വിമാനം ഇറങ്ങേണ്ട റൺവേ കഴിഞ്ഞും മുന്നോട്ടുനീങ്ങിയതോടെ ഓട്ടോപൈലറ്റ് സംവിധാനം വിച്ഛേദിക്കപ്പെടുകയും ഇതിനെ തുടർന്നുണ്ടായ അലാറശബ്ദം കേട്ട് പൈലറ്റുമാർ ഉണരുകയുമായിരുന്നു. ഇതോടെ പൈലറ്റുമാർ വിമാനം ലാൻഡ് ചെയ്യിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങി. അപ്പോഴേക്കും വിമാനം ഇറങ്ങേണ്ട സമയം 25 മിനിറ്റ് പിന്നിട്ടിരുന്നു. ഭാ​ഗ്യവശാൽ വിമാനം അപകടം കൂടാതെ പൈലറ്റുമാർ നിലത്തിറക്കി. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.