
കോഴിക്കോട്: ഇന്ത്യയില്‍ ഒരുപക്ഷേ, കേരളത്തിന്റെ മാത്രം സവിശേഷതയായി, രാഷ്ട്രനിര്‍ണയത്തിനായി വേണ്ട തുറന്ന സംവാദങ്ങളുടെ വലിയ വേദിയാണ് കെ.എല്‍.എഫ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കെ.എല്‍.എഫ്, ഇന്ത്യയിലെ മറ്റു പ്രമുഖമായ സാഹിത്യോത്സവങ്ങളോടൊപ്പം തന്നെ ചുരുങ്ങിയ കാലയളവിനുള്ളില്‍ പ്രതിഷ്ഠ നേടിക്കഴിഞ്ഞു.
![]() |
|
കേരളത്തില്‍ ഇപ്പോള്‍ വിവിധങ്ങളായ സാഹിത്യോത്സവങ്ങള്‍ക്ക് മാതൃകയും പ്രചോദനവുമായി കെ.എല്‍.എഫ് മാറി എന്നും യുവാക്കള്‍ പുസ്തക വായനയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആഘോഷമാക്കുന്നുണ്ടെന്നും പുസ്തക വായനാശീലം കൂടുതല്‍ ഊര്‍ജത്തോടെ തിരിച്ചു വരുന്നതായാണ് നാം കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏട്ടാമത് കേരളലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടനസമ്മേളനത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎല്‍എഫ് ചീഫ് ഫെസിലിറ്റേറ്റര്‍ രവി ഡി സി സ്വാഗതം പറഞ്ഞു. സംഘടക സമിതി ചെയര്‍മാന്‍ എ. പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. വേദിയിലെ പ്രമുഖരായ വ്യക്തികളെല്ലാം ചേര്‍ന്ന് ഭഭ്രദീപം കൊളുത്തി സാഹിത്യോത്സവത്തെ വരവേറ്റു. തമിഴ്‌നാട് മന്ത്രി ഡോ. പളനിവേല്‍ ത്യാഗരാജന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
നസ്‌റുദ്ധീന്‍ ഷാ, എച്ച്. ഈ മെയ്-എലിന്‍- സ്റ്റേനെര്‍ (നോര്‍വീജിയന്‍ അംബാസിഡര്‍), ജെന്നി ഏര്‍പെന്‍ബെക്ക് (ബുക്കര്‍ പ്രൈസ് ജേതാവ് ), ജോര്‍ജി ഗോസ്പോഡിനോവ് (ബുക്കര്‍ പ്രൈസ് ജേതാവ് ), പ്രകാശ് രാജ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു. കെ.എല്‍. എഫ് ഓര്‍ഗനൈസിങ് കണ്‍വീനവര്‍ എ.കെ അബ്ദുല്‍ ഹക്കീം നന്ദി പറഞ്ഞു.