01
Jun 2026
Mon
01 Jun 2026 Mon
PM Arsho and K Vidya got married

എസ്എഫ്‌ഐ മുന്‍ നേതാക്കളായ പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരായി. കാസര്‍കോട് തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസിലായിരുന്നു വിവാഹം. വിദ്യ തൃക്കരിപ്പൂര്‍ സ്വദേശിയാണ്. എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും സിപിഐഎം നേതാവുമായ ആര്‍ഷോ പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. എസ്എഫ്‌ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മെംബറുമായ കെ അനുശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.

ALSO READ: തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു