ന്യൂഡല്‍ഹി: മലേഷ്യന്‍ സര്‍ക്കാരിന്റെ പരമോന്നത ബഹുമതി നേടിയ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുമായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ പ്രവര്‍ത്തനങ്ങളുടെ ആഗോള സ്വാധീനമാണ് ഈ നേട്ടം വിളംബരം ചെയ്യുന്നതെന്നും എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനത്തിന്റെയും പ്രചോദനത്തിന്റെയും ഉറവിടമായും ഈ നേട്ടം മാറുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നിസ്വാര്‍ത്ഥ സേവനം, മാനവികതയോടുള്ള സമര്‍പ്പണം, ഇന്ത്യന്‍ സമൂഹത്തില്‍ ചെലുത്തിയ ഗുണപരമായ സ്വാധീനം എന്നിവക്കുള്ള അംഗീകാരമാണ് ഈ ബഹുമതിയെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കാന്തപുരത്തിന് നേരിട്ട് അയച്ച സന്ദേശത്തില്‍ ആണ് പ്രധാനമന്ത്രി അദ്ദേഹത്തെ അഭിനന്ദിച്ചത്.
|
കാന്തപുരത്തിന്റെ സാമൂഹിക ഉന്നമനത്തിനായുള്ള അസാധാരണ അര്‍പ്പണബോധത്തെ പ്രധാനമന്ത്രി പ്രശംസിക്കുകയും വിദ്യാഭ്യാസം, സാമൂഹിക ശാക്തീകരണം, വിവിധ സമൂഹങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദപരമായ സഹവര്‍ത്തിത്വം വളര്‍ത്തുക എന്നിവയുള്‍പ്പെടെയുള്ള പരിശ്രമങ്ങളെ സന്ദേശത്തില്‍ എടുത്തുപറയുകയും ചെയ്തു.





