ന്യൂഡല്‍ഹി: രാജ്യത്ത് 2026 ജനുവരി ഒന്ന് മുതല്‍ സിഎന്‍ജിയുടെയും ഗാര്‍ഹിക പിഎന്‍ജിയുടെയും(പൈപ്പ് വഴി ലഭിക്കുന്ന പാചക വാതകം) വില കുറയും. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക റെഗുലേറ്ററി ബോര്‍ഡ് (PNGRB) നടപ്പാക്കുന്ന നികുതി പുനഃക്രമീകരണത്തെ തുടര്‍ന്നാണ് വാഹനങ്ങളിലും വീടുകളിലും ഉപയോഗിക്കുന്ന ഗ്യാസിന്റെ വില കുറയുന്നത്.
|
ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.അതാത് സംസ്ഥാനങ്ങളുടെയും ബാധകമായ നികുതികളുടെയും അടിസ്ഥാനത്തിലായിരിക്കും ഈ വിലക്കുറവ്.
പുതിയ ഏകീകൃത നികുതി ഘടനയിലൂടെ ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 2 – 3 രൂപ ലാഭമുണ്ടാകുമെന്ന് പിഎന്‍ജി-ആര്‍ബി അംഗം എകെ തിവാരി പറഞ്ഞു. സംസ്ഥാനങ്ങളുടെയും ബാധകമായ നികുതികളുടെയും അടിസ്ഥാനത്തിലായിരിക്കും വിലക്കുറവ് ലഭ്യമാകുന്നത്.
ALSO READ: ഫോണ്‍ ചാര്‍ജ് പെട്ടെന്ന് തീര്‍ന്നു പോകുന്നുണ്ടോ? ഈ സെറ്റിങ്‌സ് ഒന്ന് പരീക്ഷിക്കൂ
ദൂരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് സോണുകളായി തിരിച്ചിരിക്കുന്ന താരിഫ് ഘടന രണ്ട് സോണുകളായി ലഘൂകരിച്ചാണ് റെഗുലേറ്ററി ബോര്‍ഡ് മാറ്റം കൊണ്ടുവരുന്നത്. മുന്‍പ് 300 മുതല്‍ 1,200 കിലോമീറ്റര്‍ വരെയുള്ള ദൂരത്തിന് 80 രൂപയും 1,200 കിലോമീറ്ററിന് മുകളില്‍ 107 രൂപയുമായിരുന്ന നിരക്ക് ഇപ്പോള്‍ 54 രൂപയായി ഏകീകരിച്ചിട്ടുണ്ട്.
സിഎന്‍ജി, ഗാര്‍ഹിക പിഎന്‍ജി ഉപഭോക്താക്കള്‍ക്ക് പാന്‍ – ഇന്ത്യ അടിസ്ഥാനത്തില്‍ ആദ്യ സോണിലെ (Zone 1) ഈ കുറഞ്ഞ നിരക്കാകും ഇനി മുതല്‍ ബാധകമാകുക. 2023ല്‍ നിലവില്‍ വന്ന പഴയ സംവിധാനത്തില്‍ ദൂരത്തെ അടിസ്ഥാനമാക്കി നികുതികളെ മൂന്ന് സോണുകളായാണ് തിരിച്ചിരുന്നത്. 200 കിലോമീറ്റര്‍ വരെ 42 രൂപ, 300 – 1,200 കിലോമീറ്റര്‍ വരെ 80 രൂപ, 1,200 കിലോമീറ്ററിന് മുകളില്‍ 107 രൂപ ഇത്തരത്തിലായിരുന്നു നികുതി കണക്കായിരുന്നത്.





