ഫ്‌ളാറ്റ് വില്‍ക്കാമെന്ന് സമ്മതിച്ച് മൂന്നു പേരില്‍ നിന്നായി 50 ലക്ഷം രൂപ തട്ടിയ യുവതിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രുതി മുകുന്ദ് പഞ്ചല്‍ എന്ന യുവതിയാണ് അറസ്റ്റിലായത്. ശ്രുതിയുടെ ഭര്‍ത്താവ് മുകുന്ദ് മനുഭായി പഞ്ചലാണ് കേസിലെ മുഖ്യപ്രതി. നിര്‍മാണ വസ്തുക്കളുടെ വില്‍പ്പന നടത്തിയിരുന്ന ദമ്പതികള്‍ തങ്ങള്‍ താമസിച്ചിരുന്ന ഫ്‌ളാറ്റ് വില്‍ക്കാമെന്ന് സമ്മതിച്ചാണ് മൂന്നുപേരില്‍ നിന്നായി അമ്പതു ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.
|
സ്റ്റീല്‍ വ്യാപാരിയായ ധര്‍മേന്ദ്ര മദനമോഹന് മാത്രം 41.33 ലക്ഷം രൂപയാണ് നഷ്ടമായത്. ധര്‍മേന്ദ്രയുമായി വ്യാപാര ഇടപാട് നടത്തിയിരുന്ന മുകുന്ദ് ഇദ്ദേഹത്തില്‍ നിന്ന് പലപ്പോഴായി പണം കടംവാങ്ങിയിരുന്നു. കൃത്യസമയത്തു തന്നെ പണം തിരികെ നല്‍കി വിശ്വാസം നേടിയെടുത്ത ശേഷം മുകുന്ദ് ബിസിനസ് വിപുലപ്പെടുത്തുന്നതിന് പണം ആവശ്യമുണ്ടെന്നും ഇതിനായി തങ്ങളുടെ ഫ്‌ളാറ്റ് വില്‍ക്കുകയാണെന്നും ധര്‍മേന്ദ്രയെ അറിയിച്ചു. 40.5 ലക്ഷം രൂപയ്ക്ക് ഫ്‌ളാറ്റ് വാങ്ങാന്‍ ധര്‍മേന്ദ്ര സന്നദ്ധനായി.
ഫ്‌ളാറ്റിന്റെ വിലയും രജിസ്‌ട്രേഷന്‍ ഫീസും ഉള്‍പ്പെടെ 41.33 ലക്ഷം രൂപ ദമ്പതികള്‍ ധര്‍മേന്ദ്രയില്‍ നിന്നു വാങ്ങിയെങ്കിലും ഫ്‌ളാറ്റ് രജിസ്റ്റര്‍ ചെയ്തുനല്‍കുകയോ ഫ്‌ളാറ്റ് ഒഴിഞ്ഞുകൊടുക്കുകയോ ചെയ്തില്ല. ഇതേസമയം ഇതേ ഫ്‌ളാറ്റ് വില്‍ക്കാമെന്ന് വാഗ്ദാനം ചെയ്ത് വിശാല്‍ രാമകൃഷ്ണ, സംഗീത നന്ദകിഷോര്‍ എന്നിവരില്‍ നിന്നായി എട്ടുലക്ഷം രൂപ അഡ്വാന്‍സായി വാങ്ങി. ഈ വിവരമറിഞ്ഞതോടെ ധര്‍മേന്ദ്ര ദമ്പതികള്‍ക്കെതിരേ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





