03
Dec 2024
Tue
03 Dec 2024 Tue
police nusted businessman s plan to extort insurance amount by staging fake death

കടക്കെണിയിലായ ഹോട്ടല്‍ ഉടമ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ നടത്തിയ മരണനാടകം പൊളിഞ്ഞു. ഗുജറാത്തിലെ ബാനസ്‌കാന്ത ജില്ലയിലാണ് സംഭവം. സെമിത്തേരിയില്‍ നിന്ന് ശവക്കുഴി തോണ്ടി പുറത്തെടുത്ത മൃതദേഹം കാറിലിട്ട് കത്തിച്ചായിരുന്നു ദലപത് സിങ് പാര്‍മര്‍ എന്ന ഹോട്ടല്‍ വ്യവസായി ഇന്‍ഷുറന്‍സ് തുകയായ 1.26 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചാമ്പലായ കാറില്‍ നിന്ന് മൃതദേഹം കണ്ടെടുത്ത പോലീസ് സംശയം തോന്നി നടത്തിയ അന്വേഷണമാണ് കള്ളിപൊളിച്ചത്. കാറില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെടുത്ത മൃതദേഹം ദലപത് സിങ് പാര്‍മറിന്റെ കുടുംബം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അസ്വാഭാവികത മണത്ത പോലീസ് നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ മരിച്ചത് വ്യവസായി അല്ലെന്നു കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദലപത് സിങ് പാര്‍മര്‍ ഹോട്ടല്‍ നിര്‍മിക്കുന്നതിനായി വന്‍ തുക ലോണെടുത്തിരുന്നുവെന്നും ഈ പണം അടയ്ക്കാനാവാതെ ബുദ്ധിമുട്ടുകയായിരുന്നുവെന്നും ബോധ്യപ്പെട്ടു.

തുടര്‍ന്ന് മരണനാടകത്തിന് കൂട്ടുനിന്ന് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം ഒളിവില്‍ പോയ ദലപതിനെ പിടികൂടാന്‍ ഇനിയും പോലീസിനായിട്ടില്ല. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ദഹിപ്പിക്കാതെ കുഴിച്ചുമൂടിയ മൃതദേഹം ശ്മശാനത്തില്‍ നിന്നാണ് എടുത്തതെന്ന് വെളിപ്പെടുത്തിയത്.നാലുമാസം മുമ്പ് മരിച്ചയാളുടേതായിരുന്നു മൃതദേഹം. നാലു പ്രതികള്‍ ചേര്‍ന്ന് മൃതദേഹം ചുമന്ന് കാറിലിടുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് ഇതിനകം ശേഖരിച്ചു.

ALSO READ: ഭാര്യയെ കൊന്ന് ആത്മഹത്യയെന്നു വരുത്തിത്തീര്‍ത്തു; ഇന്‍ഷുറന്‍സ് തുക കൊണ്ട് സെക്‌സ് ഡോള്‍ വാങ്ങിയ ഭര്‍ത്താവ് പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക