03
Apr 2024
Mon
03 Apr 2024 Mon
US Man Arrested for killing Wife, Purchased Life-Size Sex Doll With Her Life Insurance Money

ഭാര്യയെ വെടിവച്ചുകൊന്ന ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ത്ത ഭര്‍ത്താവ് അവരുടെ ഇന്‍ഷുറന്‍സ് തുക ഉപയോഗിച്ച് ആള്‍വലിപ്പമുള്ള സെക്‌സ് ഡോള്‍ വാങ്ങി. ഇതിനു പിന്നാലെ കൊലപാതകക്കുറ്റത്തിന് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. യുഎസിലെ കാന്‍സാസിലാണ് സംഭവം.(US Man Arrested for killing Wife, Purchased Life-Size Sex Doll With Her Life Insurance Money)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോള്‍ബി ട്രിക്കിള്‍ എന്നയാളാണ് ഭാര്യ ക്രിസ്റ്റന്‍ ട്രിക്കിളിനെ വെടിവച്ചുകൊന്നത്. 2019ലാണ് സംഭവം. തുടര്‍ന്ന് കോള്‍ബി പോലീസിനെ ഫോണില്‍ വിളിക്കുകയും ഭാര്യ സ്വയംവെടിവച്ചുമരിച്ചുവെന്ന് അറിയിക്കുകയും ചെയ്തു. റിസര്‍വ് സൈന്യത്തില്‍ ജോലി ചെയ്തിരുന്ന കോള്‍ബി ട്രിക്കിളിനെ പോലീസ് തുടക്കത്തിലേ സംശയിച്ചിരുന്നുവെങ്കിലും ചോദ്യംചെയ്യലിനു ശേഷം ഇയാളെ പോവാന്‍ അനുവദിച്ചു. എന്നാല്‍ ഡിറ്റക്ടീവ്‌സ് കേസ് അന്വേഷണം തുടരുകയും ചെയ്തു.

ഇതിനിടെ ഭാര്യയുടെ പേരിലുണ്ടായിരുന്ന ഒരുകോടി രൂപയിലേറെ വരുന്ന രണ്ട് ഇന്‍ഷുറന്‍സ് പോളിസികള്‍ കോള്‍ബി വാങ്ങുകയും രണ്ടുദിവസത്തിനുള്ളില്‍ ഈ തുകയില്‍ നിന്ന് 1.66 ലക്ഷം രൂപ മുടങ്ങി ആള്‍വലിപ്പമുള്ള സെക്‌സ് ഡോള്‍ വാങ്ങുകയും ചെയ്തു. ഭാര്യയുടെ മരണത്തില്‍ കോള്‍ബിക്ക് യാതൊരുവിധ ദുഖവും ഇല്ലെന്നതും സെക്‌സ് ഡോള്‍ വാങ്ങിയതും ഡിറ്റക്ടിവിന് സംശയം തോന്നിപ്പിക്കുകയും ചെയ്തു.

ഇന്‍ഷുറന്‍സ് തുക ഉപയോഗിച്ച് കംപ്യൂട്ടര്‍ ഗെയിമുകളും സംഗീതോപകരണങ്ങളും വാങ്ങിയ കോള്‍ബിയുടെ നടപടികള്‍ സംശയത്തിന് ആക്കം കൂട്ടുകയും ചോദ്യംചെയ്യലിനൊടുവില്‍ 2021 ജൂലൈയില്‍ കോള്‍ബിയെ കൊലക്കേസില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. 2023 നവംബറില്‍ കോടതി കോള്‍ബി കുറ്റക്കാരനാണെന്ന് കണ്ടെത്തി. കഴിഞ്ഞദിവസം കോള്‍ബിയെ പരോള്‍ രഹിത ജീവപര്യന്ത തടവിന് ശിക്ഷിക്കുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക