ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊന്നതിനു പ്രതികാരമായി ബിജെപി-ആര്‍എസ്എസ് നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ വീട്ടില്‍കയറി വെട്ടിക്കൊന്ന കേസില്‍ 15 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച മാവേലിക്കര അഡീഷനല്‍ സെഷന്‍സ് ജഡ്ജ് വി ജി ശ്രീദേവിക്കെതിരേ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട ആറുപേര്‍ക്കെതിരേ പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തു. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ സ്വദേശികളായ രണ്ടുപേരും ഒരു തിരുവനന്തപുരം സ്വദേശിയെയുമാണ് പൊലീസ് പിടിയിലായത്.
|
2021 ഡിസംബര്‍ 19നാണ് രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. ഡിസംബര്‍ 18ന് രാത്രിയാണ് സാധനങ്ങള്‍ വാങ്ങി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന കെ എസ് ഷാനെ കാറിടിച്ചുവീഴ്ത്തിയ ശേഷം ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊന്നത്. ഇതിനു പ്രതികാരമായി ഡിസംബര്‍ 19ന് രാവിലെ രഞ്ജിത്ത് ശ്രീനിവാസനെ വീട്ടില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു.
കെ എസ് ഷാന്‍ കൊലക്കേസില്‍ വിചാരണ പോലും തുടങ്ങാതിരിക്കുകയും പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതും ചോദ്യംചെയ്യപ്പെട്ടിരുന്നു. രഞ്ജിത്ത് വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചതിനുശേഷം ഇതടക്കമുള്ള വസ്തുതകള്‍ നിരത്തി ഒട്ടേറെ കുറിപ്പുകളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതിനു പിന്നാലെ ഭീഷണി ഉണ്ടെന്നു ചൂണ്ടിക്കാട്ടി ജഡ്ജിക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





