20
Jul 2026
Sun
20 Jul 2026 Sun
Police filed case against woman among three over honey trap

ഹണിട്രാപ്പിലൂടെ വ്യവസായിയില്‍ നിന്ന് അഞ്ചുകോടി രൂപ തട്ടിയതിന് യുവതിയടക്കം നാലുപേര്‍ക്കെതിരേ കേസെടുത്ത് തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. നെയ്യാറ്റിന്‍കര അരുവിപ്പുറം സ്വദേശിനി റോഷ്‌നി സുരേഷ്, ഇവരുടെ സുഹൃത്തുക്കളായ ജിബിന്‍, ഉണ്ണിമോള്‍ ജിബിന്‍, അഭിഷേക് എന്നിവരാണ് പ്രതികള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തെലങ്കാന സ്വദേശിയായ വിജയകുമാര്‍ ആണ് പരാതിക്കാരന്‍. ഫ്‌ലാറ്റും സ്ഥലവും സ്വര്‍ണവും പ്രതികള്‍ ഭീഷണിപ്പെടുത്തി വിജയകുമാറില്‍ തട്ടിയെടുത്തിട്ടുണ്ട്. കൂടുതല്‍ പണം നല്‍കിയില്ലെങ്കില്‍ ഭാര്യയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്നും, ഭാര്യയെ സെക്‌സ് റാക്കറ്റിന് വില്‍ക്കുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

ALSO READ: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു