06
Jan 2024
Wed
06 Jan 2024 Wed

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊന്നതിനു പ്രതികാരമായി ബിജെപി-ആര്‍എസ്എസ് നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ വധിച്ച കേസിലെ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ച മാവേലിക്കര അഡീഷനല്‍ സെഷന്‍സ് ജഡ്ജ് വി ജി ശ്രീദേവിക്ക് പൊലീസ് സുരക്ഷ. ക്വാര്‍ട്ടേഴ്സില്‍ എസ് ഐ അടക്കം 5 പൊലീസുകാരുടെ സുരക്ഷയാണ് ജഡ്ജിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിധി പ്രസ്താവത്തിനു പിന്നാലെ ജഡ്ജിക്കെതിരേ ചിലര്‍ സമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് നടപടി. 2021 ഡിസംബര്‍ 19നാണ് രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. ഡിസംബര്‍ 18ന് രാത്രിയാണ് സാധനങ്ങള്‍ വാങ്ങി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന കെ എസ് ഷാനെ കാറിടിച്ചുവീഴ്ത്തിയ ശേഷം ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊന്നത്. ഇതിനു പ്രതികാരമായി 19ന് രാവിലെ രഞ്ജിത് ശ്രീനിവാസനെ വീട്ടില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു.

കെ എസ് ഷാന്‍ കൊലക്കേസില്‍ വിചാരണ പോലും തുടങ്ങാതിരിക്കുകയും പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതും ചോദ്യംചെയ്യപ്പെട്ടതിനു പിന്നാലെ ആഴ്ചയ്ക്കു മുമ്പാണ് പ്രോസിക്യൂട്ടറുടെ നിയമനം നടന്നത്. രഞ്ജിത്ത് വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചതിനുശേഷം ഇതടക്കമുള്ള വസ്തുതകള്‍ നിരത്തി ഒട്ടേറെ കുറിപ്പുകളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക