23
Sep 2022
Fri
23 Sep 2022 Fri

തിരുവനന്തപുരം: കുറ്റം ചെയ്തിട്ടില്ലെന്നും കഞ്ചാവ് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്നും എകെജി സെന്റര്‍ ആക്രമണക്കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്‍. പൊലീസ് ബലം പ്രയോഗിച്ച് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നും ജിതിൻ വെളിപ്പെടുത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തി തിരികെ കൊണ്ടുപോകുമ്പോഴാണ് ജിതിന്റെ വെളിപ്പെടുത്തൽ ഉണ്ടായത്. കൂടെയുള്ളവരെയുള്‍പ്പെടെ കേസില്‍ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ജിതിന്‍ പറഞ്ഞു. ജിതിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

 

കഴിഞ്ഞ ദിവസമാണ് എകെജി സെന്റര്‍ ആക്രമണത്തില്‍ ജിതിന്‍ പിടിയിലായത്. അതേസമയം ജിതിനെ കേസിൽ കുടുക്കിയതാണെന്ന് കോൺഗ്രസ്സും ആരോപിച്ചിരുന്നു.