27
Sep 2025
Thu
27 Sep 2025 Thu
PP Thankachan anusmaranam

പി പി തങ്കച്ചന്‍ അനുസ്മരണം നടത്തി ഒഐസിസി ജിദ്ദ വെസ്റ്റേണ്‍ റീജിയണല്‍ കമ്മിറ്റി. നേതൃത്വത്തില്‍ കഴിഞ്ഞദിവസം ഷറഫിയ അബീര്‍ പോളി ക്ലിനിക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സഹീര്‍ മാഞ്ഞാലി മുഖ്യപ്രഭാഷണം നടത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എറണാകുളം ജില്ലാ പ്രസിഡന്റ് ഹര്‍ഷാദ് എലൂര്‍ നോര്‍ക്ക കണ്‍വീനര്‍ അബ്ദുല്‍ ഖാദര്‍ ആലുവ എന്നിവരും അനുസ്മരിച്ചു. റീജ്യനല്‍ കമ്മിറ്റി ഭാരവാഹികള്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍, ഏരിയ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സംഘടന ജനറല്‍ സെക്രട്ടറി അസ്ഹബ് വര്‍ക്കല സ്വാഗതവും സെക്രട്ടറി മുസ്തഫ ചേളാരി നന്ദിയും പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക