കോഴിക്കോട്: 4 വയസ്സുള്ള മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് 24കാരിയായ ഗര്‍ഭിണി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കാമുകനൊപ്പം നാടുവിട്ടു. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഭാര്യയെ കാണാനില്ലെന്നു യുവതിയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ താമരശ്ശേരി അമ്പലമുക്കിലുള്ള ഭര്‍ത്താവിന്റെ വീടിനു സമീപത്തുനിന്നും കാറില്‍ കയറി പോയതായും പിന്നെ തിരികെയെത്തിയില്ലെന്നുമാണു പരാതി.
|
അന്വേഷണം നടക്കുന്നതിനിടയില്‍ ഇന്നലെ വടകര സ്വദേശിക്കൊപ്പം വടകര പൊലീസ് സ്റ്റേഷനില്‍ യുവതി ഹാജരാവുകയായിരുന്നു. പിന്നീട് ഇവരെ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചശേഷം ഭര്‍ത്താവിനെയും ബന്ധുക്കളെയും വിളിച്ചു വരുത്തി. തുടര്‍ന്നു നടത്തിയ ചര്‍ച്ചയില്‍ താന്‍ കാമുകനൊപ്പമാണു പോകുന്നതെന്നു യുവതി പറഞ്ഞു. രാത്രി 10 മണിയോടെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ യുവതിയെ കാമുകനൊപ്പം വിട്ടയച്ചു.
5 വര്‍ഷം മുമ്പാണ് താമരശ്ശേരി സ്വദേശിനിയായ യുവതിയുടെ വിവാഹം നടന്നത്. നാലുവയസ്സായ കുഞ്ഞിന്റെ അമ്മയായ യുവതി നിലവില്‍ രണ്ടു മാസം ഗര്‍ഭിണിയാണ്. വടകര സ്വദേശിയായ യുവാവ് ഇന്‍സ്റ്റാഗ്രാം വഴിയാണ് യുവതിയുമായി ബന്ധം സ്ഥാപിച്ചത്. മുന്‍കൂട്ടി പറഞ്ഞുറപ്പിച്ച പ്രകാരം വെള്ളിയാഴ്ച വൈകുന്നേരം കാറുമായി എത്തുകയും യുവതിയെ കയറ്റി കൊണ്ടു പോകുകയുമായിരുന്നു. ഭാര്യയുടെ കൈവശമുണ്ടായിരുന്ന താന്‍ നല്‍കിയ ആഭരണങ്ങള്‍ ഭര്‍ത്താവ് തിരികെ വാങ്ങി. കുഞ്ഞിനെ ഉപേക്ഷിച്ചതിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കുമെന്നു ഭര്‍ത്താവ് അറിയിച്ചു.
pregnant women left husband and son and fled with Instagram boyfriend


