29
Jun 2026
Mon
29 Jun 2026 Mon
LPG Rate Cooking gas price increased sharply

ന്യൂഡല്‍ഹി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വീണ്ടും കുത്തനെ കൂട്ടി. 46 രൂപയാണ് ഒറ്റയടിക്കു വര്‍ധിപ്പിച്ചത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറുകള്‍ക്ക് ഇന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍വന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരത്ത് ഒരു വാണിജ്യ സിലിണ്ടറിന് 3152 രൂപയും കൊച്ചിയില്‍ 3131 രൂപയുമാണ് പുതിയ വില. ഡല്‍ഹിയില്‍ 42 രൂപയും കൊല്‍ക്കത്തയില്‍ 53.50 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊല്‍ക്കത്തയിലെ പുതിയ നിരക്ക് 3,255.50 രൂപയായി ഉയര്‍ന്നു. വര്‍ധനക്ക് ആനുപാതികമായി രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വില മാറിയിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും വിനിമയ നിരക്കും അടിസ്ഥാനമാക്കി എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികള്‍ വില പരിഷ്‌കരിക്കുന്നത്.

ഹോട്ടലുകള്‍ പ്രതിസന്ധിയില്‍

തുടര്‍ച്ചയായുണ്ടാകുന്ന വിലവര്‍ധനവ് ചെറുകിട ഭക്ഷണശാലകളെയും വഴിയോര കച്ചവടക്കാരെയും സാരമായി ബാധിക്കും. ഹോട്ടല്‍-റസ്റ്റാറന്റ് മേഖലയെ വലിയ പ്രതിസന്ധിയിലാക്കും. സാധാരണക്കാര്‍ക്കുള്ള ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. 14.2 കിലോയുടെ ഗാര്‍ഹിക സിലിണ്ടറുകള്‍ പഴയ വിലയില്‍ തുടരും.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക