ന്യൂഡല്‍ഹി: അറിയപ്പെടുന്ന യൂട്യൂബറായ സ്വാതി ഗോദര(29)യെ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ മുഖര്‍ജി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സ്വാതി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടുകയായിരുന്നുവെന്നാണ് കരുതുന്നത്. ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവ സമയത്ത് സ്വാതിയുടെ മുറിയിലുണ്ടായിരുന്ന പ്രിയം എന്ന സുഹൃത്തിനെ പോലീസ് കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ( Prominent YouTuber committed suicide; The police interrogate the friend )
|
ഉത്തര്‍പ്രദേശ് മീററ്റിലെ ബദ്‌ല സ്വദേശിയായ സ്വാതി യുപിഎസ്സി പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ വേണ്ടി പത്തുവര്‍ഷം മുന്‍പാണ് ഡല്‍ഹിയില്‍ എത്തിയത്. പല തവണ പരീക്ഷയെഴുതിയെങ്കിലും വിജയിച്ചില്ല. ഇതിനിടെയാണ് യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും വീഡിയോ പോസ്റ്റ് ചെയ്ത് തുടങ്ങിയതെന്നും പൊലീസ് പറഞ്ഞു. 28.6K ഫോളോവേഴ്സാണ് സ്വാതിക്ക് തന്റെ ഇന്‍സ്റ്റാഗ്രാം അകൗണ്ടിലുള്ളത്.
നേരത്തെ ഹരിയാനയില്‍, തര്‍ക്കത്തെ തുടര്‍ന്ന് യൂട്യൂബര്‍ ദമ്പതികള്‍ ബഹുനില കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





