02
Sep 2023
Sat
02 Sep 2023 Sat

ഋഷി സുനക് ഇന്ത്യയിലെത്തി; സ്വീകരിച്ചത് ‘ജയ് ശ്രീറാം’ വിളിയോടെ; ഹിന്ദുവായതില്‍ അഭിമാനമെന്ന് പ്രഖ്യാപനവും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ഇന്ന് ഡല്‍ഹിയില്‍ തുടക്കമാകുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചത് ‘ജയ് ശ്രീറാം’ വിളിയോടെ. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് ഋഷി സുനക് ഡല്‍ഹിയിലെത്തിയത്. ഡല്‍ഹി വിമാനത്താവളത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷക മൂര്‍ത്തിയും വിമാനമിറങ്ങിയത്. ജയ് ശ്രീ റാം വിളികളോടെ കേന്ദ്ര മന്ത്രി അശ്വിനി കുമാര്‍ ചൗധരിയാണ് ഇവരെ സ്വീകരിച്ചത്. രുദ്രാക്ഷവും ഭഗവത് ഗീതയും ഹനുമാന്‍ ചാലിസയും ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും ഭാര്യക്കും സമ്മാനിച്ചു.

ഹിന്ദുവായതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് ന്യൂസ് ഏജന്‍സിയായ എഎന്‍ഐയോട് ഋഷി സുനക് പറഞ്ഞു.
ഹിന്ദുവായതില്‍ എനിക്ക് അഭിമാനമുണ്ട്. ഞാന്‍ അങ്ങനെയാണ് വളര്‍ന്നത്. അടുത്ത ദിവസങ്ങളില്‍ ചില ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്താനാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സുനക് പറഞ്ഞു. രക്ഷാബന്ധന്‍ ആഘോഷിച്ചുവെന്നും ജന്മാഷ്ടമി ആഘോഷിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ദര്‍ശനത്തിലൂടെ അതിന് പരിഹാരം കാണാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ഋഷി സുനക് കൂട്ടിച്ചേര്‍ത്തു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക