22
Aug 2023
Thu
22 Aug 2023 Thu

ലിസ്ബണ്‍:  ബെന്‍ഫിക്കയുടെ പോര്‍ച്ചുഗീസ് മുന്നേറ്റനിര താരം ഗോണ്‍സാലോ റാമോസ് പി.എസ്.ജിയിലേക്ക്. ബെന്‍ഫിക്കയില്‍ നിന്നു ഏതാണ്ട് 80 മില്യണ്‍ യൂറോ നല്‍കിയാണ് താരത്തെ പാരീസ് ടീമില്‍ എത്തിക്കാന്‍ ഒരുങ്ങുന്നത്. ഈ ആഴ്ച തന്നെ ഈ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാവും എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും താരത്തിന് ആയി രംഗത്ത് വന്നിരുന്നു. 2028 വരെയുള്ള കരാറില്‍ ആവും റാമോസ് പാരീസില്‍ കരാര്‍ ഒപ്പ് വെക്കുക. പുതിയ പരിശീലകന്‍ ലൂയിസ് എന്റിക്വക്ക് കീഴില്‍ വലിയ അഴിച്ചുപണിയാണ് ടീമില്‍ പാരീസ് നടത്തുന്നത്. ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗലിനായി മിന്നും ഫോമിലായിരുന്നു താരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വോള്‍ഫ്സ്ബര്‍ഗിലെ സെന്റര്‍ ബാക്ക് മിക്കി വാന്‍ ഡി വെനെ സ്പര്‍സ് സ്വന്തമാക്കുന്നു. ഡച്ചുകാരനും സൊഅര്‍സും തമ്മില്‍ നേരത്തെ തന്നെ കരാര്‍ ധാരണയില്‍ എത്തിയിരുന്നു. ഇപ്പോള്‍ ഇരു ക്ലബുകളില്‍ തമ്മില്‍ കൂടെ ധാരണയില്‍ എത്തിയിരിക്കുകയാണ്. ഈ ആഴ്ച തന്നെ സ്പര്‍സ് ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കും.

മിക്കി വാന്‍ ഡി വെന്‍ ഏറ്റവും മികച്ച യുവ ഡിഫന്‍ഡേഴ്‌സില്‍ ഒരാളാണ്, 22-ാം വയസ്സില്‍ തന്നെ താരം പ്രീമിയര്‍ ലീഗിലേക്ക് എത്തുന്നത് താരത്തിനും സ്പര്‍സിനും ഒരു പോലെ ഗുണം ചെയ്യും. 2019ല്‍ ആയിരുന്നു താരം വോള്‍ഫ്‌സ്ബര്‍ഗിനൊപ്പം ചേര്‍ന്നത്. അതുവരെ വോലെന്‍ഡത്തിന്റെ അക്കാദമി ടീമിനായി കളിക്കുകയായിരുന്നു.

വോള്‍വ്‌സ് ബര്‍ഗിനായി ഇതുവരെ നാല്‍പ്പതോളം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. നെതര്‍ലന്റ്‌സ് അണ്ടര്‍ 21 ടീമിന്റെ ഭാഗവുമായുരുന്നു.