Punarjani case തിരുവനന്തപുരം: പുനര്‍ജനി വിവാദത്തില്‍ മണപ്പാട് ഫൗണ്ടേഷനെതിരെയും സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശിപാര്‍ശ. മണപ്പാട് സിഇഒ അമീര്‍ അഹമ്മദിനെതിരെ സിബിഐ അന്വേഷണം വേണം. സംശായസ്പദമായ ഇടപാടുകള്‍ എന്‍ജിഒയുടെ അക്കൗണ്ടില്‍ നടന്നുവെന്ന് വിജിലന്‍സ് പറയുന്നു. എഫ്‌സിആര്‍എ നിയമപ്രകാരം സിബിഐ അന്വേഷണം വേണമെന്നാണ് ശിപാര്‍ശ.
|
പുനര്‍ജനി പദ്ധതിയില്‍ വിഡി സതീശനെതിരേ അന്വേഷണം നടത്താന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തതായി നേരത്തേ റിപോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഇത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ALSO READ: താന്‍ മല്‍സരിച്ചത് മേയറാക്കാമെന്ന ഉറപ്പില്‍; ബിജെപിയെ വെട്ടിലാക്കി ആര്‍ ശ്രീലേഖ
പുനര്‍ജനി പദ്ധതിയില്‍ വി.ഡി സതീശനെതിരേ നേരിട്ട് സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല. കാരണം പുനര്‍ജനി പദ്ധതിയില്‍ സതീശന്‍ പണം വാങ്ങിയില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. വി.ഡി സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നതിന് തെളിവില്ല. അതേസമയം, പുനര്‍ജനി പദ്ധതിക്ക് വേണ്ടി സതീശന്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.
മണപ്പാട് ഫൗണ്ടേഷനെതിരേ നടക്കുന്ന അന്വേഷണത്തിലൂടെ സതീശന് വളഞ്ഞ വഴിയിലൂടെ കുരുക്കിടാന്‍ കഴിയുമോ എന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ നോക്കുന്നത്. മണപ്പാട് ഫൗണ്ടേഷന് അനധികൃതമായി പണം വന്നുവെന്ന് തെളിഞ്ഞാല്‍ അതിന് വേണ്ടി സഹായ അഭ്യര്‍ത്ഥന നടത്തിയ സതീശനും കുരുക്കായേക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





