19
Jun 2024
Tue
ദോഹ: ദോഹയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. ( Qatar accident: Kozhikkode native died ) വടകര ചുഴലി പുത്തന്‍ പുരയില്‍ പ്രകാശന്‍ റീജ ദമ്പതികളുടെ മകന്‍ നവനീത്(21) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മദീനാ ഖലീഫയില്‍ നവനീത് ഓടിച്ചിരുന്ന കാര്‍ സ്വദേശിയുടെ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലിമോസിന്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.ഒരു വര്‍ഷം മുമ്പാണ് ഖത്തറില്‍ എത്തിയത്. അവിവാഹിതനാണ്.
![]() |
|
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ഖത്തര്‍ കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.