30
Jan 2023
Wed
30 Jan 2023 Wed

അബൂദബി: ഖത്തര്‍, ഒമാന്‍, ബഹ്‌റയ്ന്‍, ഈജിപ്ത്, ജോര്‍ദാന്‍ രാഷ്ട്രത്തലവന്‍മാര്‍ യുഎഇയില്‍. മേഖലയുടെ ഐശ്വര്യവും സുസ്ഥിരതയും വിഷയത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സംഘടിപ്പിച്ച യോഗത്തില്‍ സംബന്ധിക്കുന്നതിനാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്, ബഹ്‌റയ്ന്‍ രാജാവ് ഹമദ് ബിന്‍ ഈസ് അല്‍ ഖലീഫ, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല ഇബ്ന്‍ അല്‍ ഹുസയ്ന്‍, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്തഹ് അല്‍ സിസി എന്നിവര്‍ യുഎഇയിലെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അബൂദബിയിലെ സെന്റ് റെഗിസ് സഅദിയാത്ത് ഐലന്‍ഡ് റിസോര്‍ട്ടിലായിരുന്നു യോഗം. യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനി, ചീഫ് ഓഫ് അമീരി ദിവാന്‍ ശൈഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ താനി തുടങ്ങിയവരും യോഗത്തില് സംബന്ധിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക