
ദോഹ: ഖത്തറില്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ അമീരി ദിവാന്‍ പ്രഖ്യാപിച്ചു. ( Qatar Amiri Diwan announces Eid Al Adha holiday ) മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ ഓഫിസുകള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ജൂണ്‍ 16ന് ഞായറാഴ്ച്ചയാണ് അവധി ആരംഭിക്കുക. ജൂണ്‍ 20ന് അവധി അവസാനിക്കും. വാരാന്ത്യ അവധിയും കഴിഞ്ഞ് ജൂണ്‍ 23 ഞായറാഴ്ച്ച പ്രവര്‍ത്തി പുനരാരംഭിക്കും.
![]() |
|
അതേ സമയം, ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, അതിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ബാങ്കുകള്‍, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റി എന്നിവയുടെ അവധി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപിക്കും.