മുംബൈ: അദാനി ഗ്രൂപ്പിനെതിരെയുള്ള ആരോപണങ്ങള്‍ സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി അന്വേഷിക്കണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിഴല്‍ക്കമ്പനികള്‍ മുഖേന അദാനി ഗ്രൂപ്പ് ലക്ഷക്കണക്കിന് രൂപയുടെ വിദേശനിക്ഷേപം നടത്തിയെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തി ഇക്കാര്യം അറിയിച്ചത്.
|
അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപോര്‍ട്ടങ് പ്രോജക്ട് (ഒസിസിആര്‍പി)ആണ് അദാനി ഗ്രൂപ്പിന്റെ രഹസ്യനിക്ഷേപത്തെക്കുറിച്ച് റിപോര്‍ട്ട് പുറത്തുവിട്ടത്. വിഷയത്തില്‍ നരേന്ദ്രമോദി മൗനം പാലിക്കുന്നതും അന്വേഷണം പ്രഖ്യാപിക്കാത്തതും തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ജി 20 യോഗം നടക്കാനിരിക്കെ അദാനിക്കെതിരായ റിപോര്‍ട്ട് ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഹിഡന്‍ബര്‍ഗ് റിപോര്‍ട്ടില്‍ ഭാഗിക അന്വേഷണം നടത്തി ശുദ്ധിപത്രം നല്‍കിയത് ക്രമക്കേട് വ്യക്തമാക്കുന്നതാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





