25
May 2026
Mon
25 May 2026 Mon
Rahul Gandhi

മുസ്ലിം സമുദായത്തിന് നേരെയുണ്ടാകുന്ന അനീതികളെ ‘ന്യൂനപക്ഷ’ വിഷയങ്ങളെന്ന പൊതുവായ ലേബലില്‍ ഒതുക്കാതെ, അവയെ മുസ്ലിം വിഷയങ്ങളായിത്തന്നെ കൃത്യമായി അടയാളപ്പെടുത്തി ഉന്നയിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതായി പിടിഐ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുസ്ലിംകള്‍ നേരിടുന്ന വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തതയോടെ സംസാരിക്കണമെന്നും, പാര്‍ട്ടിയില്‍ സമുദായത്തിന് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പാര്‍ട്ടിയിലെ മുസ്ലിം നേതാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അതൃപ്തി കണക്കിലെടുത്താണ് ഈ പരാമര്‍ശം.

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദും രംഗത്തെത്തി. ‘മുസ്ലിം’ എന്ന വാക്ക് ഉപയോഗിക്കുന്നതില്‍ യാതൊരു മടിയും കാണിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ബിജെപി ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. കോണ്‍ഗ്രസ് ദിനംപ്രതി ഒരു ‘മുസ്ലിം കോണ്‍ഗ്രസായി’ മാറിക്കൊണ്ടിരിക്കുകയാണെന്ന് തെലങ്കാന ബിജെപി അധ്യക്ഷന്‍ എന്‍. രാമചന്ദര്‍ റാവു ആരോപിച്ചു.

Rahul Gandhi: Need to speak with more clarity on issues faced by Muslims