ന്യൂഡല്‍ഹി: അമേത്തി, റായ് ബറേലി സീറ്റുകളില്‍ വീണ്ടും ട്വിസ്റ്റ്. അമേത്തിക്കു പകരം രാഹുല്‍ ഗാന്ധി റായ്ബറേലിയിലും പ്രിയങ്ക ഗാന്ധി അമേത്തിയിലും മല്‍സരിക്കുമെന്ന് സൂചന. ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലങ്ങളായ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതിനിടയിലാണ് പുതിയ വാര്‍ത്ത. ( Rahul in Rai Bareilly; Priyanka will move to Amethi? )
|
ശനിയാഴ്ച്ച നടന്ന കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് ഈ ആശയം ഉയര്‍ന്നുവന്നത്. എന്നാല്‍, അന്തിമ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വിട്ടു.
അഞ്ചാം ഘട്ട തിരഞ്ഞെടുപ്പിനുള്ള പത്രിക സമര്‍പ്പണത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കേയാണ് സീറ്റുകള്‍ പരസ്പരം മാറുന്നതിനുള്ള തീരുമാനം. അതിനിടെ, ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി അമേത്തിയില്‍ പത്രിക നല്‍കി. കഴിഞ്ഞ തവണത്തെ പരാജയത്തിന് പകരം വീട്ടാന്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് ആര് ഇറങ്ങുമെന്നാണ് ഇനി അറിയാനുള്ളത്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്കയുടെ പ്രവേശനം എല്ലാവരും ഉറ്റുനോക്കുകയാണ്. അതേസമയം, റായ്ബറേലിയില്‍ ആര് മല്‍സരിക്കുമെന്ന കാര്യം ബിജെപി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ ഒരു സര്‍പ്രൈസ് സ്ഥാനാര്‍ഥി ഉണ്ടാവുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





