23
Mar 2025
Tue
23 Mar 2025 Tue
rain alert issues in Saudi Arabia

സൗദി അറേബ്യയിലുടനീളം കനത്ത മഴ പെയ്യുമെന്നും ഇത് വെള്ളിയാഴ്ച വരെ തുടരുമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സിന്റെ അറിയിച്ചു. മക്ക, ബഹ, അസീര്‍, ജസാന്‍ മേഖലകളില്‍ മഴ ലഭിക്കും. നജ്‌റാന്‍ മേഖലയില്‍ മിതമായ മഴയും മദീനയില്‍ നേരിയ മഴയും ഉണ്ടാകുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.(rain alert issues in Saudi Arabia)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മക്കയിലെ തായിഫ്, മെയ്‌സാന്‍, അദാം, അര്‍ദിയാത് പ്രദേശങ്ങളില്‍ കനത്ത മഴയുണ്ടായിരിക്കും. ഇവിടങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത ഏറെയാണ്. കൂടാതെ പൊടിക്കാറ്റും ആലിപ്പഴ വര്‍ഷവും ഉണ്ടാകും. മക്ക സിറ്റി, അല്‍ ജുമും, അല്‍ കാമില്‍, ബഹ്‌റ എന്നിവിടങ്ങളില്‍ നേരിയത് മുതല്‍ ഇടത്തരം വരെ മഴയുണ്ടാകുമെന്നും അറിയിച്ചു.

അതേസമയം, കിഴക്കന്‍ പ്രവിശ്യകള്‍, റിയാദ്, നജ്‌റാന്‍, ജസാന്‍, അസിര്‍, അല്‍ ബഹ, മക്ക എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയോടൊപ്പം ആലിപ്പഴ വീഴ്ചയ്ക്കും കാറ്റിനും സാധ്യതയുണ്ട്.ജനങ്ങളോട് സുരക്ഷിതരായി ഇരിക്കണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലോ താഴ് വരകളിലോ പോവരുതെന്നും മുന്നറിയിപ്പ് നല്‍കി.